Flash News

6/recent/ticker-posts

നോളേജ് സിറ്റിക്ക് എതിരായ പ്രചാരണങ്ങൾക്ക് പിന്നിൽ കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മാഫിയാ സംഘം: ഹകീം അസ്ഹരി.

Views
കോഴിക്കോട് : താമരശ്ശേരിയിലെ മർകസ് നോളജ് സിറ്റിയിൽ നിയമവിരുദ്ധമായി ഒന്നും നടക്കുന്നില്ലെന്ന് മാനേജിങ് ഡയരക്ടർ അബ്ദുൽ ഹകീം അസ്ഹരി. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ചില മാഫിയാസംഘങ്ങളാണ് സ്ഥാപനത്തിനെതിരായ പ്രചാരണത്തിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. പണിനടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിന്റെ കോൺക്രീറ്റ് നടക്കുമ്പോൾ താങ്ങ് തെറ്റി പലകകൾ താഴേക്കു വീഴുക മാത്രമാണുണ്ടായതെന്നും അതാണ് വലിയ അപകടമായി ചിത്രീകരിച്ചതെന്നും അദ്ദേഹം ഔദ്യോഗിക യൂടൂബ് ചാനലിൽ പങ്കുവച്ച വിശദീകരണത്തിൽ പറഞ്ഞു.

ഇവിടെ ചില മാഫിയ സംഘങ്ങളുണ്ട്. ജനങ്ങളിൽനിന്ന് പണം പിടുങ്ങാൻ ആവശ്യമായ തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുകയാണ് അവർ. കോഴിക്കോട് കേന്ദ്രീകരിച്ചു നടക്കുന്ന മാഫിയ സംഘമാണവർ. കോട്ടക്കലും ബംഗളൂരുവിലുമുള്ള ഇൻവെസ്റ്റേഴ്‌സുണ്ട് അവർക്ക്. അവർ ജന്മിത്ത വ്യവസ്ഥയുള്ള കാലത്തെ കുടുംബങ്ങളിലുള്ളവരെ വലവീശി എല്ലാവരിൽനിന്നും ആയിരം രൂപ വീതം പോക്കറ്റിലാക്കി. എന്നിട്ട് നിങ്ങളുടെ അപ്പൂപ്പന്റെ കാലത്തുള്ള ഭൂമിയാണിതെന്നും അതു തിരിച്ചുകിട്ടുമെന്നും കോടികൾ കിട്ടുമെന്നും പറഞ്ഞു. ഈ ഗുണ്ടാപ്രവർത്തനത്തിനു വേണ്ടി ആളുകളിൽനിന്ന് ഇൻവെസ്റ്റ്‌മെന്റ് വാങ്ങും. ഈ മോഹവലയത്തിൽ ആളുകൾ കൊണ്ടുപോയി ഇൻവെസ്റ്റ് ചെയ്യും. ഈ പണം വച്ച് ഉദ്യോഗസ്ഥന്മാരെ വലവീശാൻ നടക്കും. പത്രമാധ്യമങ്ങളെയും ചാനലുകളെയും വലയിൽപെടുത്താൻ ശ്രമിക്കും. ഇതൊന്നും ഫലിക്കാത്തതുകൊണ്ട് സങ്കടപ്പെട്ട് ഭ്രാന്ത് പിടിച്ച പട്ടിയെപ്പോലെ ഓടിനടക്കുകയാണ് അവരെന്നും അസ്ഹരി വിമർശിച്ചു.

ഒരു അപകടമുണ്ടായപ്പോൾ ആ തൂണു വീഴാൻ കാരണം ലൈസൻസ് ഇല്ലാത്തതാണെന്നാണ് പറയുന്നത്. പണി നടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിന്റെ കോൺക്രീറ്റ് നടക്കുമ്പോൾ താങ്ങ് തെറ്റിയിട്ട് അതിന്റെ പലകകൾ താഴേക്കു വീഴുകയാണുണ്ടായത്. അതിന് ബഹുനില കെട്ടിടം വീണു. നോളജ് സിറ്റി തകർന്നടിഞ്ഞു എന്നൊക്കെയാണ് പറഞ്ഞത്. സ്വന്തം ആഗ്രഹം പറയുകയായിരുന്നു അവർ. ചെറിയൊരു അപകടമുണ്ടായ സമയത്ത് എല്ലാവരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയും പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ ചിലയാളുകൾ അതിനിടയിൽ കത്തിയെരിയുന്ന ചേവിൽനിന്ന് തീപിടിച്ച കൊപ്രയെടുത്ത് തൊള്ളയിലാക്കാൻ ശ്രമിക്കുന്ന വ്യഗ്രതയിലായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


Post a Comment

0 Comments