Flash News

6/recent/ticker-posts

അബുദാബി ലക്ഷ്യമാക്കി നടത്തിയ മിസൈൽ ആക്രമണം പ്രതിരോധ സേന തടയുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച പ്രവാസികൾക്കെതിരെ നിയമ നടപടി.

Views

അബുദാബി: അബുദാബിക്ക് നേരെ യെമനിലെ ഹൂത്തികൾ തൊടുത്തുവിട്ട മിസൈലുകൾ പ്രതിരോധ സേന തടയുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചവരെ സ്റ്റേറ്റ് പ്രോസിക്യൂട്ടർമാർ വിളിച്ചുവരുത്തി. വീഡിയോകൾ  20% സുപ്രധാനവും സൈനികവുമായ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

സംവിധാനങ്ങളെ അപകടത്തിലാക്കുകയും സമൂഹത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുകയും ചെയ്യും. ഇവ പ്രസിദ്ധീകരിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് യുഎഇ അറ്റോർണി ജനറൽ ഹമദ് അൽ ഷംസി പറഞ്ഞു. സമൂഹത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഇത്തരം വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നത്  നിയമങ്ങൾ ലംഘിക്കുന്നതിനെതിരെ അറ്റോർണി ജനറൽ മുന്നറിയിപ്പ് നൽകി.

കിംവദന്തികളുടെ അപകടങ്ങളെക്കുറിച്ചും അവ രാജ്യത്ത് ഉണ്ടാക്കുന്ന പ്രതികൂല പ്രത്യാഘാതങ്ങളെക്കുറിച്ചും പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത്തരം കാര്യങ്ങൾ സാമൂഹിക സമാധാനത്തിന് ഭീഷണിയാകുകയും യാഥാർത്ഥ്യത്തിന് അടിസ്ഥാനമില്ലാത്ത കാരണങ്ങളാൽ വ്യക്തികൾക്കിടയിൽ പരിഭ്രാന്തിയും ഭയവും സൃഷ്ടിക്കുകയും ചെയ്യുമെന്നും ഇവർ പറഞ്ഞു.

ഇറാൻ പിന്തുണയുള്ള ഹൂത്തികൾ അബുദാബി ലക്ഷ്യമാക്കി നടത്തിയ മിസൈൽ ആക്രമണം തിങ്കളാഴ്ച പുലർച്ചെയാണ് യുഎഇ തടഞ്ഞത്. ഒരാഴ്ചയ്ക്കുള്ളിൽ നടക്കുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ ആക്രമണശ്രമമാണിത്. ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഹൂതികൾ അബുദാബിക്ക് നേരെ ഒരാഴ്ച്ച മുമ്പ് നടത്തിയ ആക്രമണത്തിൽ ഇന്ത്യക്കാർ അടക്കം മൂന്ന് പേർ കൊല്ലപ്പെടുകയും ആറ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച വീണ്ടും ആക്രമണശ്രമം നടന്നത്.


Post a Comment

0 Comments