Flash News

6/recent/ticker-posts

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനങ്ങളില്‍ പതാകയും ദേശീയ ചിഹ്നവും ഉപയോഗിക്കാന്‍ അനുമതി ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

Views സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനങ്ങളില്‍ പതാകയും ദേശീയ ചിഹ്നവും ഉപയോഗിക്കാന്‍ അനുമതി ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ്


പതാക കെട്ടാന്‍ അനുവദിക്കുന്ന ഉത്തരവുകളൊന്നും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ലെന്നും വകുപ്പ് വ്യക്തമാക്കി. എറണാകുളം കലക്ടറുടെ വാഹനത്തില്‍ നിന്ന് അനധികൃതമായ ഉപയോഗിച്ച കൊടിയും ചിഹ്നങ്ങളും മാറ്റിയിട്ടുണ്ടെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.
ഐഎഎസ്, ഐപിഎസ്, ഐഎഫ്‌എസ്, ഐആര്‍എസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വാഹനത്തിനു മുന്നില്‍ നീല കൊടി കെട്ടാറുണ്ട്. മസൂറിയിലെ സിവില്‍ സര്‍വീസ് പരിശീലന അക്കാദമിയുടെ പതാകയിലെ ചിഹ്നമാണ് ഉപയോഗിക്കുന്നത്. മന്ത്രിമാരുടെയും ഗവര്‍ണറുടെയും വാഹനത്തില്‍ റജിസ്‌ട്രേഷന്‍ നമ്ബര്‍ പ്രദര്‍ശിപ്പിക്കാത്തതിനെതിരെ മുന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ടോമിന്‍ തച്ചങ്കരി നടപടി സ്വീകരിച്ചപ്പോള്‍, സിവില്‍ സര്‍വീസുകാരുടെ കൊടി കെട്ടലും അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
മന്ത്രിമാരുടെ വാഹനത്തിനു മുന്നില്‍ റജിസ്‌ട്രേഷന്‍ നമ്ബര്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയെങ്കിലും കൊടി കെട്ടല്‍ അവസാനിപ്പിക്കാന്‍ സിവില്‍ സര്‍വീസുകാര്‍ വിസമ്മതിച്ചു. ഇതു സംബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവൊന്നും ഇറക്കിയില്ലെന്ന് വ്യക്തമാക്കുന്നതാണ് മോട്ടര്‍ വാഹന വകുപ്പില്‍ നിന്ന് അഡ്വ. എസ്.ആദര്‍ശിനു ലഭിച്ച വിവരാവകാശ മറുപടി.


Post a Comment

0 Comments