Flash News

6/recent/ticker-posts

പച്ച കപ്ലങ്ങകൊണ്ടു മധുരമൂറുന്ന ഹൽവപച്ച പപ്പായ കൊണ്ട് വായിൽ ഇട്ടാൽ അലിഞ്ഞിറങ്ങുന്ന ഹെൽത്തി ഹൽവ

Views
പച്ച കപ്ലങ്ങകൊണ്ടു മധുരമൂറുന്ന ഹൽവ പച്ച പപ്പായ കൊണ്ട് വായിൽ ഇട്ടാൽ അലിഞ്ഞിറങ്ങുന്ന ഹെൽത്തി ഹൽവ.


ചേരുവകൾ
1. പച്ച പപ്പായ - 1 എണ്ണം
2. ശർക്കര ഉരുക്കി അരിച്ചത് - 350 ഗ്രാം ശർക്കര ഉരുക്കിയത്
3. ഏലക്കാപ്പൊടി -1/2 ടീസ്പൂൺ അല്ലെങ്കിൽ 3 ഏലക്ക പൊടിച്ചത്
4. നെയ്യ് - 4 ടേബിൾ സ്പൂൺ
5. കോൺഫ്ലോർ - 2 1/2 ടേബിൾ സ്പൂൺ
6. വെളുത്ത എള്ള് - ഒരു നുള്ള്
7. അണ്ടി പരിപ്പ്, ബദാം പൊടിച്ചത്
8. ഉപ്പ് - ഒരു നുള്ള്
തയാറാക്കുന്ന വിധം
പപ്പായ തൊലിയും കുരുവും കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കുക.
ഒരു നുള്ള് ഉപ്പും ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി വേവിക്കുക.
വെള്ളം ഊറ്റി കളഞ്ഞു തണുക്കാൻ വയ്ക്കുക.
തണുത്ത ശേഷം മിക്സിയിൽ ഇട്ട് നല്ല മിനുസമായി അരച്ചെടുക്കുക.
ഹൽവ സെറ്റ് ചെയ്യാൻ ഉള്ള പാത്രത്തിൽ നെയ്യ് തടവി കുറച്ച്  വെളുത്ത എള്ള്, അണ്ടി പരിപ്പ് ബദാം പൊടിച്ചത് എന്നിവ വിതറുക.
ഒരു പാത്രത്തിൽ 2 ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി പപ്പായ അരച്ചത് ചേർത്ത് വഴറ്റുക.
അതിലേക്കു ശർക്കര ഉരുക്കിയത് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
കോൺഫ്ലോറിൽ 2 ടീസ്പൂൺ വെള്ളം ചേർത്ത് പേസ്റ്റാക്കി എടുക്കുക.
അതു കൂടി ഒഴിച്ച് താഴ്ന്ന തീയിൽ കൈ വിടാതെ ഇളക്കുക. അതിലേക്കു ഏലയ്ക്കാപ്പൊടി കൂടി ചേർത്തിളക്കി നന്നായി കുറുക്കി എടുക്കുക.
ഒന്ന് കുറുകി വരുമ്പോൾ 2 ടേബിൾ സ്പൂൺ നെയ്യ്  ചേർത്ത് പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പാകത്തിൽ എടുക്കുക.
ഹൽവ സെറ്റ് ചെയ്യുന്ന പാത്രത്തിൽ ഇട്ടു മുകളിൽ ലെവലാക്കി മുകളിൽ കുറച്ച് വെളുത്ത എള്ളും നട്സ് പൊടിച്ചതും തൂവി ഒന്ന് തൊട്ടു 2 മണിക്കൂർ വരെ കട്ടിയാകാൻ വയ്ക്കാം. 


Post a Comment

0 Comments