Flash News

6/recent/ticker-posts

മലപ്പുറത്ത്‌ യൂസ്ഡ് കാർ ഷോറൂമിൽ നിന്ന് മോഷ്ടിച്ച കാറുകൾ കർണ്ണാടകയിൽ കണ്ടെത്തി ; സഹോദരങ്ങൾ അറസ്റ്റിൽ.

Views

മലപ്പുറം : മലപ്പുറം മൊറയൂരിലെ യൂസ്ഡ് കാർ ഷോറുമിൽനിന്നും കാറുകൾ മോഷ്ടിച്ച് കർണാടകയിൽ വിൽക്കാൻ ശ്രമം.സഹോദരങ്ങൾ അറസ്റ്റിൽ.കാറുകൾ കർണാടകയിൽ നിന്ന് കണ്ടെത്തി.സംഭവവുമായി ബന്ധപ്പെട്ട് സഹോദരങ്ങളായ ദക്ഷിണ കർണാടകയിലെ കൊൾനാട് സാലത്തൂർ സ്വദേശികളായ പഷവത്ത് നസീർ (25),സഹോദരൻ മുഹമ്മദ്‌ ഷാഹിദ് (20) എന്നിവരാണ് അറസ്റ്റിലായത്.
ഡിസംബർ 25 നായിരുന്നു കേസിനാസ്പദമായ സംഭവം.യൂസ്ഡ് കാർ ഷോറൂമിൽ നിന്നും ഇരുവരും രണ്ട് കാർ അപഹരിച്ചു കടന്നു കളയുകയായിരുന്നു.പോലീസിന്റെ പഴുതടച്ച അന്വേഷണമാണ് പ്രതികളെ കണ്ടെത്താനായത്.കാർ വാങ്ങാനെന്ന പേരിൽ ഇരുവരും പരിസരത്ത് കറങ്ങിയിരുന്നതായി വിവരം ലഭിച്ചിരുന്നു.സംഭവ ദിവസവും തൊട്ടുമുമ്പുള്ള ദിവസങ്ങളിലെയും വിവിധ കടകളിലെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്.
കാറുകൾ സ്വയം ഓടിച്ചു പോയ പ്രതികൾ ഇവ കർണാടകയിൽ വിൽക്കാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റിലാകുന്നത്.കർണാടകയിലും പരിസര പ്രദേശങ്ങളിലും ദിവസങ്ങളോളം അന്വേഷണം നടത്തിയാണ് വാഹനം കണ്ടെടുത്തത്.കേസിൽ രണ്ട് പേരെക്കൂടി പിടിക്കാനുണ്ടെന്നും പോലീസ് പറഞ്ഞു.


മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊണ്ടോട്ടി ഡി.വൈ.എസ്.പി.കെ.അഷ്‌റഫിന്റെ നിർദേശത്തിൽ ഇൻസ്‌പെക്ടർ എം.സി.പ്രമോദ്,രതീഷ് ഒളരിയൻ,പമിത്,ശശി അമ്പാളി,രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

1 Comments

  1. വെറും രണ്ടേരണ്ടു കാറുകൾ മോഷ്ടിച്ച വാർത്തക്ക് അലങ്കാരമായി ഇത്രയധികം കാറുകളുടെ ഫോട്ടോ കൊടുക്കണമായിരുന്നോ സാറേ ?. അതിശയോക്തി എന്ന അലങ്കാരം സാഹിത്യത്തിൽ , പ്രത്യേകിച്ച് കവിതയിൽ നന്ന് . പക്ഷേ വാർത്തകളിൽ അതിശയോക്തി ഒട്ടും ആശാസ്യമല്ല . വാർത്തകൾ നൂറ് ശതമാനവും സത്യസന്ധമായിരിക്കണം.

    ReplyDelete