Flash News

6/recent/ticker-posts

മലപ്പുറം ജില്ല ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷനിൽ അഗ്നിശമന സേനഗങ്ങൾ നിർമിച്ച അപൂർവതരം മാല; കോർത്തിരിക്കുന്നത് ചൈനീസ് സ്റ്റീൽ മോതിരങ്ങളെ കൊണ്ട്.

Views
മലപ്പുറം : ജില്ല ആസ്ഥാനത്തിൽ ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷനിൽ അഗ്നിശമന സേനഗങ്ങൾ ഒരു മാലയുണ്ടാക്കിയിട്ടുണ്ട്.മുത്തുകളോ കള്ളുകളോ പൂക്കളോ അല്ല അതിൽ കോർത്തിരിക്കുന്നത്.ചൈനീസ് സ്റ്റീൽ മോതിരങ്ങളാണ് വിരലിൽ കുടുങ്ങിയ അവസ്ഥയിൽ യുവാക്കളും വിദ്യാർഥികളും ഫയർ ഫോഴ്‌സിന്റെ സഹായം.തേടിയെത്തുമ്പോൾ സേനഗങ്ങൾ ഊരിയെടുക്കും.എന്നിട്ടത് മാലയിൽ കോർക്കും,ചൈനീസ് സ്റ്റീൽ മോതിരങ്ങൾ ധരിക്കുന്നതിനെതിരായ  ബോധവൽക്കരണമാണ് മാലയുണ്ടാക്കലിന് പിന്നിൽ വില കുറഞ്ഞ ചൈനീസ് മോതിരങ്ങൾ യുവാക്കൾക്കിടയിൽ ഹരമായിട്ടുണ്ട്‌.
വിരലിൽ കുടുങ്ങിയാൽ ഊരിയെടുക്കാൻ സ്വന്ത നിലക്ക് പരമാവധി ശ്രമിക്കും.ഗൃഹോപകരണങ്ങളും സോപ്പും എണ്ണയും ഉൾപ്പെടെ പരീക്ഷിക്കും.വിരലുകൾ  വീർക്കുകയല്ലാതെ നിരാശയായിരിക്കും ഫലം.കഠിനമായ വേദനയോടെ വീങ്ങിയ ചാർമവുമായി ഇവർ സ്വർണ പണിക്കാരെയും തട്ടാന്മാരെയടക്കം സമീപിക്കും.ഒടുവിലാണ് ആശുപത്രികളിലേക്കോ ഫയർ സ്റ്റേഷനുകളിലേക്കോ ഓടുക.മോതിരം നീക്കം ചെയ്യുന്നതിൽ ആശുപത്രികളും പലപ്പോഴും പരാജയപ്പെടുന്നുവെന്നും ഫയർമാന്മാരുടെ സഹായം തന്നെ വേണ്ടിവരാറുണ്ടെന്നും മലപ്പുറം സ്റ്റേഷൻ ഓഫീസർ എം.അബ്ദുൽ ഗഫൂർ പറയുന്നു.മെഡിക്കൽ കോളേജുകളിൽ നിന്ന് വരെ ഫയർ സ്റ്റേഷനുകളിലേക്ക് വിളിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.


പ്രതിമാസം 20ലേറെ കേസുകൾ മലപ്പുറത്തെത്തുന്നു.ഒരു ദിവസം നാല് കേസുകൾ വരെ കൈകാര്യം ചെയ്തിട്ടുണ്ട്.സംസ്ഥാനത്തെ മറ്റു ഫയർ സ്റ്റേഷനുകളിലും ഇത്തരം കേസുകൾ ലഭിക്കുന്നുണ്ട്.അവർ നീക്കം ചെയ്ത മോതിരങ്ങൾ കുപ്പികളിൽ സൂക്ഷിക്കുമ്പോൾ തങ്ങൾ മാല പോലെ കോർത്തുവെക്കുകയാ ണെന്ന് ഗഫൂർ വ്യക്തമാക്കി.ചൈനീസ് മോതിരം എളുപ്പത്തിൽ വിരലിൽ കുടുങ്ങും.ആദ്യം നൂൽ ഉപയോഗിച്ച് നീക്കം ചെയ്യാൻ ശ്രമിക്കും പിന്നെയാണ് കട്ടർ ഉപയോഗിക്കുക.

സ്വർണ്ണം പോലെ എളുപ്പത്തിൽ വളയുന്നതല്ല ചൈനീസ് ഉരുക്കു മോതിരങ്ങൾ.പുലർച്ചെ വരെ അസ്സഹനീയ വേദനയോടെ ആളുകൾ എത്താറുണ്ട്.ഊരിയെടുത്ത സന്തോഷത്തിൽ പലരും ഫയർമാന്മാർക്ക് പലഹാരങ്ങൾ നൽകിയാണ് മടങ്ങാറ്.


Post a Comment

0 Comments