Flash News

6/recent/ticker-posts

"നൂറു വർഷത്തോളം പഴക്കമുള്ള ആ മരങ്ങൾ ഉണങ്ങിയതെങ്ങനെ.?!"**അന്വേക്ഷണം ഊർജ്ജിതമാക്കുക.

Views
കൊടക്കാട് : കൊടക്കാട് കെ എച്ച് എ എം എൽ പി സ്കൂളിന് മുൻവശത്ത് ചേളാരി - ചെട്ടിപടി റോഡരികിൽ പുതുതായി നിർമ്മിച്ചു കൊണ്ടിരിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന് മുൻവശത്ത് തലയെടുപ്പോടെ ഉയർന്നു നിൽക്കുന്നതും നൂറു വർഷത്തോളം പഴക്കമുള്ളതുമായ രണ്ടു പാല മരങ്ങൾ ഉണങ്ങിയ അവസ്ഥയിൽ കാണപ്പെടുന്നുണ്ട്.നല്ല തലയെടുപ്പോടെ നിന്നിരുന്ന രണ്ട് മരങ്ങളും പെട്ടെന്ന് ഉണങ്ങി കരിഞ്ഞതിൽ ദുരൂഹതയുണ്ടെന്ന് പതിനഞ്ചാം വാർഡ് യൂത്ത് കോണ്ഗ്രസ്സ് കമ്മറ്റി ആരോപിച്ചു. എന്തെങ്കിലും രാസ പാദാർത്ഥങ്ങളോ ,കീടനശിനികളോ
ഉപയോഗിച്ച് മരങ്ങൾ  ഉണക്കിയതാണോ എന്ന സംശയം നാട്ടുകാരിൽ ഉയർന്ന് വന്നിട്ടുണ്ട്. മരങ്ങൾ ഉണങ്ങാനുണ്ടായ സാഹചര്യത്തെ കുറിച്ച് ബന്ധപ്പെട്ട അധികാരികൾ അന്വേഷണം നടത്തണമെന്ന് പതിനഞ്ചാം വാർഡ് യൂത്ത് കോണ്ഗ്രസ്സ് കമ്മറ്റി ആവശ്യപ്പെട്ടു .

വിഡിയോ👇




ആവശ്യമായ നടപടികളോ അന്വേഷണമോ നടന്നില്ലെങ്കിൽ
വരും നാളുകളിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും കമ്മറ്റി അറിയിച്ചു.


Post a Comment

0 Comments