Flash News

6/recent/ticker-posts

മുരിങ്ങ ഇല പൊറോട്ട

Views

            മുരിങ്ങ ഇല പൊറോട്ട


_മുരിങ്ങ ചില്ലറക്കാരനല്ല. വേരു മുതൽ തണ്ടു വരെ മുരിങ്ങയിൽ കളയാൻ ഒരു ഭാഗവുമില്ല. എല്ലാത്തിനും ഔഷധഗുണമുണ്ടുതാനും._

 _നമ്മുടെ പൂർവികർക്ക് മുരിങ്ങയുടെ ഗുണഗണങ്ങളെക്കുറിച്ച് നല്ലബോധ്യമുണ്ടായിരുന്നു. അതി​നാലാണ് വീട്ടുവളപ്പിലും തൊടിയിലുമൊക്കെ മുരിങ്ങക്ക് സ്ഥാനംകി​ട്ടി​യതും. വൈറ്റമിൻ സി, എ, കാത്സ്യം, പൊട്ടാസ്യം, ഇരുമ്പ്, പ്രോട്ടീൻ എന്നീ ധാതുക്കൾക്കു പുറമെ ബീറ്റാ കരോട്ടിൻ, അമിനോ ആസിഡ്, ആന്റി ഓക്സിഡന്റ് ആയ ഫെനോലിക്സ്, കരോട്ടിനോയ്ഡ്, അസ്കോർബിക് ആസിഡ് മുതലായവ മുരിങ്ങയിൽ അടങ്ങിയിരിക്കുന്നു.ഏറ്റവും കൂടു​തൽ ഔഷധഗുണമുളളതും മുരി​ങ്ങയി​ലയി​ൽ തന്നെയാണ്._

_ഓറഞ്ചിനെക്കാൾ ഏഴുമടങ്ങ് വൈറ്റമിൻ സിയാണ് മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നത്. പാലിനെക്കാൾ നാലു മടങ്ങ് കാൽസ്യവും രണ്ട് മടങ്ങ് പ്രോട്ടീനും ഏത്തപ്പഴത്തെക്കാൾ മൂന്ന് മടങ്ങ് പൊട്ടാസ്യവും മുരി​ങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി ഏറെയുളളതാണ് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മുരിങ്ങയിലയെ സഹായിക്കുന്നത്. ബുദ്ധിശക്തി കൂട്ടുന്നതിനും രക്തശുദ്ധീകരണത്തിനും മുരിങ്ങയില കഴിക്കുന്നത് ബെസ്റ്റാണ്._

_ഗർഭിണി മുരിങ്ങയില കഴിക്കുന്നത് ജനിക്കുന്ന കുഞ്ഞിന്റെ ആരോഗ്യം കൂട്ടും. മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്ന ചില അമിനോ ആസിഡുകൾ മുലപ്പാൽ കൂട്ടുന്നതിനും ഇടയാക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാനും മുരിങ്ങയിലയുടെ ഉപയോഗം സഹായിക്കും. തൊലി​യി​ലെ ചുളി​വുകൾ ഇല്ലാക്കുന്നതി​നും ചർമ്മത്തി​ലെ ഈർപ്പം നി​ലനി​റുത്താലും മുഖക്കുരു തടയാനും മുരി​ങ്ങയി​ലയുടെ ഉപയോഗം സഹായി​ക്കും._

 _ഗുണങ്ങൾ ഒരുപാടുണ്ടെന്ന് കരുതി മുരിങ്ങയില അമിതമായി കഴിച്ചാൽ വയറിളക്കം പോലുളള പ്രശ്നങ്ങൾ ഉണ്ടാവും._

_മുരിങ്ങാക്കായുടെ ഉപയോഗം ലൈംഗിക ശേഷി കൂട്ടുമെന്നാണ് വിദഗ്ദ്ധരുടെ അഭി​പ്രായം. ഇതിലടങ്ങിയിരിക്കുന്ന ചില ഘടകങ്ങാണ് ഈ ഗുണത്തിന് പിന്നിൽ. വേവിച്ച മുരിങ്ങവിത്ത് കഴിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും. ഇതിനൊപ്പം അമിതവണ്ണം ഇല്ലാതാക്കുന്നതിനും കാൻസർ തടയാനും മുരിങ്ങവിത്തിന് കഴിയും._
_ശരീരത്തി​ൽ ഇടി​യും ചതവുമേൽക്കുന്നതുമൂലമുളള പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതി​നും മുരി​ങ്ങയുടെ തൊലി​യും വേരുകളുമൊക്കെ ആയുർവേദത്തി​ൽ ഉപയോഗി​ക്കുന്നുണ്ട്. മുരി​ങ്ങയുടെ പൂക്കളിൽ ധാരാളമായി പൊട്ടാസ്യവും കാൽസ്യവും അടങ്ങിയിട്ടുണ്ട്. അതി​നാൽ ബലത്തെ പ്രദാനം ചെയ്യുന്നതും മൂത്രത്തെ വർദ്ധി​പ്പി​ക്കുകയും ചെയ്യും._
_പ്രധാനമന്ത്രി പറഞ്ഞ  മുരിങ്ങയില പൊറോട്ട  മുട്ട കൂടി ചേർത്ത്‌ എങ്ങനെ തയ്യാർ ആക്കാം എന്ന് നോക്കാം._


__________________________________

ചേരുവകൾ

_____________________;____________

_ഗോതമ്പ്‌ പൊടി - 2 കപ്പ്‌_

_ഉപ്പ്‌ - ആവശ്യത്തിന്‌_

_സവാള - 1 എണ്ണം_

_ഇഞ്ചി - ചെറുത്‌ ഒരെണ്ണം_

_വെളുത്തുള്ളി - 2 എണ്ണം_

_മുരിങ്ങ ഇല - ഒന്നര കപ്പ്‌_

_കോഴി മുട്ട - 4 എണ്ണം_

_മഞ്ഞൾ പൊടി - ഒരു നുള്ള്‌_

_ഗരം മസാല - അര ടീസ്പൂൺ_

_മുളക്‌ പൊടി - മുക്കാൽ ടീസ്പൂൺ_

_മീറ്റ്‌ മസാല - 1 ടീസ്പൂൺ_


___________________________________

തയ്യാറാക്കുന്ന വിധം

__________________________________

_ഗോതമ്പ്‌ പൊടി ആവശ്യത്തിന്‌ ഉപ്പും  കുഴക്കാൻ ആവശ്യമായ വെള്ളവും ചേർത്ത്‌ കുഴച്ച്‌ എടുക്കുക.. ചപ്പാത്തിക്ക്‌  കുഴക്കുന്ന അത്രയും സോഫ്റ്റ്‌ വേണ്ട.  അതിന്‌ ശേഷം അര മണിക്കൂർ റെസ്റ്റ്‌ ചെയ്യാൻ വക്കുക._

_ഒരു സവാള തീരെ ചെറുതായി അരിഞ്ഞു വക്കുക. വെളുത്തുള്ളി അരിഞ്ഞ്‌ വക്കുക. ഇഞ്ചി ഗ്രേറ്റ്‌ ചെയ്ത്‌ വക്കുക._

_ഇനി ഒന്നര കപ്പ്‌ മുരിങ്ങ ഇല തീരെ ചെറുതായി അരിഞ്ഞു വക്കുക._

_കോഴിമുട്ട 4 എണ്ണം ഒരു പാത്രത്തിലേക്ക്‌ പൊട്ടിച്ച്‌ ഒഴിച്ച്‌ അൽപ്പം ഉപ്പും ചേർത്ത്‌ കലക്കി വക്കുക._

_ഇനി നമുക്ക്‌ മസാല റെഡിയാക്കാം.. ഒരു പാൻ അടുപ്പിൽ വച്ച്‌ വെളിച്ചെണ്ണ ഒഴിച്ച്‌ സവാള,ഇഞ്ചി, വെളുത്തുള്ളി എന്നിവ വഴറ്റുക. അതിലേക്ക്‌ ഒരു നുള്ള്‌ മഞ്ഞൾ പൊടി ചേർക്കുക._

_അതിലേക്ക്‌ അര ടീസ്പൂൺ ഗരം മസാലയും മുക്കാൽ ടീസ്പൂൺ മുളക്‌ പൊടിയും 1 ടീസ്പൂൺ മീറ്റ്‌ മസാലയും ചേർക്കുക. ഇതെല്ലാം നല്ല വണ്ണം ഇളക്കി യോജിപ്പിക്കുക._

_ഇനി ഇതിലേക്ക്‌ മുട്ട്‌ പൊട്ടിച്ച്‌ വച്ചത്‌ ഒഴിച്ച്‌ മിക്സ്‌ ആക്കി ചിക്കി കൊടുക്കുക._

_ഇനി അതിലേക്ക്‌ നമുക്ക്‌ മുരിങ്ങെയില അരിഞ്ഞു വച്ചത്‌ ചേർത്ത്‌  ഇളക്കി യോജിപ്പിക്കാം.. വെള്ളം അധികം ചേർക്കണ്ട.. ഇനി സ്റ്റൗ ഓഫ്‌ ചെയ്ത്‌ അത്‌ ചൂടാറാൻ വക്കാം._

_ഇനി നമ്മൾ ആദ്യം കുഴച്ച്‌ വച്ച  ഗോതമ്പ്‌ പൊടി ഉരുളകളാക്കി ചെറുത്തായി ഒന്ന് വിടർത്തി  മുട്ട, മുരിങ്ങ ഇല കൂട്ട്‌ അതിലേക്ക്‌ വച്ച്‌  വീണ്ടും ബോൾ രൂപത്തിൽ ആക്കിയ ശേഷം  ഒന്ന് പരത്തി എടുക്കാം ._

_ഇനി ഒരു പാൻ ചൂടാക്കി  ചുട്ട്‌ എടുക്കാം._





Post a Comment

0 Comments