Flash News

6/recent/ticker-posts

ലയണല്‍ മെസ്സിക്ക് കൊവിഡ്; പി.എസ്.ജിയുടെ മൂന്ന് താരങ്ങള്‍ക്കും രോഗബാധ

Views

 സൂപ്പർതാരം ലയണൽ മെസ്സിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മെസ്സിയ്ക്കൊപ്പം പി.എസ്.ജിയിലെ മറ്റ് മൂന്ന് താരങ്ങൾക്കും കോവിഡ് ബാധിച്ചു. പി.എസ്.ജിയാണ് ഈ വാർത്ത പുറത്തുവിട്ടത്.

മെസ്സിയെകൂടാതെ പ്രതിരോധതാരം യുവാൻ ബെർനാട്, ഗോൾകീപ്പർ സെർജിയോ റിക്കോ, മിഡ്ഫീൽഡർ നഥാൻ ബിറ്റുമസാല എന്നീ താരങ്ങൾക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേരും ഐസൊലേഷനിൽ പ്രവേശിച്ചു.

മെസ്സിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പി.എസ്.ജി അധികൃതർ വ്യക്തമാക്കി. മികച്ച ഫുട്ബോളർക്കുള്ള ബാലൺദ്യോർ പുരസ്കാരം ഏഴ് തവണ സ്വന്തമാക്കിയ മെസ്സി ഈ സീസണിലാണ് ബാഴ്സലോണ വിട്ട് പി.എസ്.ജിയിലെത്തിയത്.

ഫ്രഞ്ച് കപ്പിൽ വാനെസിനെതിരായ മത്സരത്തിന് മുൻപ് നടത്തിയ പരിശോധനയിലാണ് മെസ്സിക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിതനായതോടെ മെസ്സിക്ക് ഈ മത്സരത്തിൽ കളിക്കാനാവില്ല. പരിക്കുമൂലം നെയ്മറും പി.എസ്.ജിയ്ക്ക് വേണ്ടി കളിക്കുന്നില്ല. ട്രാൻസ്ഫർ വിൻഡോയിലൂടെ എംബാപ്പെ ടീം വിടാനും സാധ്യതയുണ്ട്. ഇവയെല്ലാം പി.എസ്.ജിയ്ക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്.



Post a Comment

0 Comments