Flash News

6/recent/ticker-posts

കടലപ്പൊടി കൊണ്ട് എളുപ്പത്തിൽ ആരോഗ്യകരമായ ഒരു കിണ്ണത്തപ്പം

Views കടലപ്പൊടി കൊണ്ട് എളുപ്പത്തിൽ ആരോഗ്യകരമായ ഒരു കിണ്ണത്തപ്പം


കിണ്ണത്തപ്പം എല്ലാവർക്കും ഇഷ്ടമുള്ള ഒരു പലഹാരമാണ്, ഇത് പ്രധാനമായും അരിപ്പൊടിയും തേങ്ങാപ്പാലും ഉപയോഗിച്ചാണ് ഉണ്ടാക്കാറുള്ളത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി കടലമാവും വീട്ടിൽ ലഭ്യമാകുന്ന കുറച്ച് ചേരുവകളും ഉപയോഗിച്ച് ഒരു കടലമാവ് കിണ്ണത്തപ്പം വളരെ എളുപ്പത്തിൽ തയാറാക്കാം. കടലമാവിന്റെ ആരോഗ്യഗുണങ്ങൾ നമുക്കെല്ലാവർക്കും അറിയുന്നതാണ്. അതിനാൽ ഇത് വളരെയേറെ ആരോഗ്യകരവും രുചികരവുമാണ്. 

🔹ചേരുവകൾ:

കടലപ്പൊടി - 2 കപ്പ്
ശർക്കരപ്പാനി - 300 ഗ്രാം ശർക്കര 1 കപ്പ് വെള്ളത്തിൽ ഉരുക്കിയത്
പശുവിൻ പാൽ - 1 കപ്പ്
ഏലയ്ക്കാപ്പൊടി - 1 ടീസ്പൂൺ
ചുക്ക് - ½ ടീസ്പൂൺ
ഉപ്പ് - ¼ ടീസ്പൂൺ

🔹തയാറാക്കുന്ന വിധം :

• കടലമാവിന്റെ പച്ച മണം മാറി കിട്ടുന്നതിനായി ആദ്യം കടലപ്പൊടി രണ്ടുമൂന്നു മിനിറ്റ് വറുത്തെടുക്കാം, ശേഷം അത് ചൂടാറാൻ മാറ്റി വയ്ക്കാം.

• ഇനി ശർക്കരപ്പാനി തയാറാക്കാനായി 300 ഗ്രാം ശർക്കര 1 കപ്പ് വെള്ളത്തിൽ ഉരുക്കി അരിച്ചെടുത്ത് ചൂടാറിയതിനുശേഷം മിക്സിയുടെ ജാറിലേക്കു ഒഴിച്ചുകൊടുക്കാം. 

• ഇനി ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന കടലപ്പൊടി, ഏലയ്ക്കാപ്പൊടി, ചുക്കുപൊടി, ഉപ്പ് എന്നിവയും ചേർത്ത് കൊടുക്കാം.

• ഇനി പാലും കൂടി ഒഴിച്ച് നന്നായി അടിച്ചെടുക്കാം.

• അടിച്ചെടുത്ത മാവ് ഒരു പാത്രത്തിലേക്ക് അരിച്ചു ഒഴിക്കാം.

•കിണ്ണത്തപ്പം ഉണ്ടാക്കാനുള്ള പാത്രത്തിൽ വെളിച്ചെണ്ണ തടവിയതിനുശേഷം മാവ് കോരിയൊഴിക്കാം, മാവ് ഒഴിക്കുമ്പോൾ നന്നായി ഇളക്കിയിട്ട് വേണം ഒഴിക്കാൻ. കിണ്ണത്തപ്പത്തിന് അധികം കനം വേണ്ടാത്തതുകൊണ്ട് മാവ് അതനുസരിച്ചു ഒഴിച്ചാൽ മതിയാകും. 

 ഇനി ഇത് 10 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കാം.


Post a Comment

0 Comments