Flash News

6/recent/ticker-posts

ഡോക്ടർമാർ ഇന്ന് നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു

Views
മലപ്പുറം : ഇ എം എസ് സഹകരണ ആശുപത്രി ഐസി യുവിൽ കയറി ഡോക്ടർമാരെ യും ജീവനക്കാരെയും ആക്രമിച്ചു പരുക്കേൽപിച്ച സംഭവത്തിൽ ഐഎംഎയുടെ നേതൃത്വത്തിൽ ഇന്ന് മലപ്പുറം ജില്ലയിൽ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ച തായി സംസ്ഥാന പ്രസിഡന്റ് ഡോ.സാമുവൽ കോശി അറിയിച്ചു.അക്രമവുമായി ബന്ധപ്പെട്ട് ഇന്നലെ 3 പേരെക്കൂടി അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് സമരം പിൻവലിച്ചത്. താഴേക്കോട് സ്വദേശികളായ അസർബാബു(35), മുഹമ്മദ് ഹനീഫ(36),അബു മുറത്ത്(31) എന്നിവരെയാണ് ഇന്നലെ വൈകിട്ട് അറസ്റ്റ് ചെയ്തത്.



Post a Comment

0 Comments