Flash News

6/recent/ticker-posts

ഇന്ത്യയില്‍ നിന്ന് ഷാര്‍ജയിലെത്തുന്നവര്‍ക്കും റാപിഡ് പിസിആര്‍ ടെസ്റ്റ് ഒഴിവാക്കി

Views ദുബൈ : ദുബൈ വിമാനത്താവളത്തിന്​ പിന്നാലെ ഷാർജയിലേക്കുള്ള യാത്രക്കാർക്കും റാപിഡ്​ പി സി ആർ പരിശോധന ഒഴിവാക്കി. ഇന്ത്യയടക്കമുള്ള നാലു രാജ്യങ്ങളിൽ നിന്നുള്ള  യാത്രക്കാർക്കാർക്കാണ് അതാത് രാജ്യങ്ങളിലെ വിമാനത്താവളത്തിൽ നിന്നുള്ള റാപിഡ് പി സി ആർ പരിശോധന അധികൃതർ ഒഴിവാക്കിയത്. ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നും ദുബൈയിൽ വന്നിറങ്ങുന്നവർക്കും ഈ പ്രയോജനം ലഭിക്കുക. 

എയർ അറേബ്യയാണ്​ ഇക്കാര്യം അറിയിച്ചത്​. ദുബൈ ഏവിയേഷൻ അതോറിറ്റിയും നേരത്തെ ഇത് സംബന്ധമായ സർക്കുലർ നൽകിയിരിന്നു. 48 മണിക്കൂറിനിടയിലെ ആർ ടി പി സി ആർ പരിശോധന നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനകളിൽ മാറ്റമില്ല. ആറു മണിക്കൂർ മുൻപുള്ള റാപിഡ് പി സി ആർ പരിശോധന യാത്രക്കാർക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. 

ഇന്ന് രാവിലെ എട്ടു മുതലാണ് പുതിയ മാറ്റം നിലവിൽ വന്നത്. എന്നാൽ അബൂദബി, റാസൽഖൈമ വിമാനത്താവളങ്ങൾ ഇതുവരെയും ഇളവുകൾ പ്രഖ്യാപിച്ചിട്ടില്ല. ഇവിടേക്ക് വരുന്നവർക്ക് റാപിഡ് പി സി ആർ ഇപ്പോഴും ആവശ്യമാണ്. 


Post a Comment

0 Comments