Flash News

6/recent/ticker-posts

സംസ്ഥാനത്ത് ഇന്ന് രാത്രി 15 മിനുറ്റ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും

Views
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 6.30നും 11.30 നും മധ്യേ 15 മിനിട്ട് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. നഗരങ്ങളിലും ആശുപത്രികളിലും വൈദ്യുതി നിയന്ത്രണമില്ല. കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ 400 മുതല്‍ 500 മെഗാവാട്ട് വരെ കുറവ് വന്നതിനാലാണ് തീരുമാനം. സ്വയം വൈദ്യുതി നിയന്ത്രിക്കണമെന്ന അഭ്യർത്ഥനയും വൈദ്യുതി ബോർഡ് മുന്നോട്ടുവച്ചിട്ടുണ്ട്.

ഇന്ന് 4580 മെഗാവാട്ട് വൈദ്യുതിയാണ് ഇന്ന് രാത്രി വരെ സംസ്ഥാനത്തിന് വേണ്ടി വരിക എന്നാണ് കണക്ക്. എന്നാൽ കേരളത്തിന് വൈദ്യുതി നൽകുന്ന ജാർഖണ്ഡിലെ മൈഥോൺ പവർ സ്റ്റേഷനിൽ കൽക്കറി ക്ഷാമം മൂലം ഉത്പാദനം കുറച്ചിട്ടുണ്ട്. ഈ സാ​ഹചര്യത്തിൽ കേരളത്തിന് കിട്ടേണ്ട വൈദ്യുതിയിൽ 400 മു​തൽ 500 മെ​ഗാവാട്ട് വരെ വൈദ്യുതിയുടെ കുറവ് ഉണ്ടാവും. ഈ സാഹചര്യത്തിലാണ് പ്രതിസന്ധി മറികടക്കാൻ വൈദ്യുതി നിയന്ത്രണം ഇന്നത്തേക്ക് ഏർപ്പെടുത്തിയത്.


Post a Comment

0 Comments