Flash News

6/recent/ticker-posts

കേരളത്തിൽ തദ്ദേശ ഉപതെരഞ്ഞെടുപ്പ് മെയ് 17ന്, വോട്ടെണ്ണല്‍ 18ന്

Views

തിരുവനന്തപുരം: സംസ്ഥാനത്ത് അംഗങ്ങളുടെയും കൗണ്‍സിലര്‍മാരുടെയും ഒഴിവുണ്ടായ 42 തദ്ദേശ വാര്‍ഡുകളില്‍ മേയ് 17ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍. 12 ജില്ലകളിലായി രണ്ട് കോര്‍പ്പറേഷന്‍, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേയ്ക്കാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് കോഴിക്കോട് ജില്ലയിൽ കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ വാരിക്കുഴിത്താഴം ഡിവിഷനിൽ ആണ് തിരെഞ്ഞെടുപ്പ്.

വിജ്ഞാപനം ഏപ്രില്‍ 20ന് പുറപ്പെടുവിക്കും. 20 മുതല്‍ 27 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 28ന് നടത്തും. ഏപ്രില്‍ 30വരെ പത്രിക പിന്‍വലിക്കാം. വോട്ടെടുപ്പ് സമയം രാവിലെ 7 മുതല്‍ വൈകുന്നേരം 6 മണി വരെ. വോട്ടെണ്ണല്‍ മെയ് 18ന് രാവിലെ 10 മണിക്ക് ആരംഭിക്കും. 



Post a Comment

0 Comments