Flash News

6/recent/ticker-posts

മലപ്പുറത്ത് മയക്കു മരുന്ന് വേട്ട തുടര്‍ന്ന് പോലീസ്; വേങ്ങരയില്‍ പിടികൂടിയത് 780 ഗ്രാം MDMA.

Views
മലപ്പുറത്ത് മയക്കു മരുന്ന് വേട്ട തുടര്‍ന്ന് പോലീസ്; വേങ്ങരയില്‍ പിടികൂടിയത് 780 ഗ്രാം MDMA.

മലപ്പുറം: ജില്ലയിൽ വൻ മയക്കുമരുന്ന് വേട്ട. ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്തിയ 780gm എംഡിഎംഎ(MDMA)യുമായി രണ്ടുപേർ വേങ്ങരയിൽ പിടിയിലായി.വേങ്ങര സ്വദേശി കളായ പറമ്ബത്ത് ഫഹദ് (34), കരിക്കണ്ടിയിൽ മുഹമ്മദ് അഷറഫ് (34) എന്നിവരെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. സിന്തറ്റിക് മയക്കുമരുന്ന് ഇനത്തിൽ പെട്ട മെഥിലിൻ ഡയോക്സി മെത്ത്ആംഫിറ്റമിൻ (MDMA )ആണ് പിടികൂടിയത്. മലപ്പുറം ജില്ലയിൽ ഇതുവരെ നടന്നതിൽ ഏറ്റവും വലിയ എംഡിഎംഎ പിടിച്ചെടുക്കൽ ഇതാണ്. ബാംഗ്ലൂർ, ഗോവ എന്നിവിടങ്ങളിൽ നിന്നും വൻതോതിൽ സിന്തറ്റിക് ഡ്രഗ് ഇനത്തിൽ പെട്ട എൽഎസ്ഡി, എംഡിഎംഎ മയക്കുമരുന്നുകൾ കേരളത്തിലേക്ക് കടത്തുന്ന സംഘത്തെകുറിച്ച് മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസിന് രഹസ്യവിവരം ലഭിച്ചിരുന്നു.

ഈ സംഘത്തിലുള്ളവരെ കേന്ദ്രീകരിച്ച് മലപ്പുറം ഡിവൈഎസ്പി പി.എം. പ്രദീപ്, വേങ്ങര സിഐ, മുഹമ്മദ് ഹനീഫ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം കഴിഞ്ഞ ദിവസം രാത്രിയിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. വേങ്ങര സ്വദേശികളായ പറമ്പത്ത് ഫഹദ്, മുഹമ്മദ് അഷറഫ് എന്നിവരെ വേങ്ങര കുറ്റാളൂരിൽ നിന്നും കാറിൽ ഒളിപ്പിച്ച 780 ഗ്രാം എംഡിഎംഎയുമായി ആണ് അറസ്റ്റ് ചെയ്തത്.

ബാംഗ്ലൂർ, ഗോവ എന്നിവിടങ്ങളിൽ നിന്ന് പഴയ കാർ വിൽപനയുടെ മറവിലാണ് സംഘം കേരളത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തുന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസിന്റെ നേതൃത്വത്തിൽ എസ്.ഐ. സി.കെ.നൗഷാദ്, ജില്ലാ ആന്റി നർക്കോട്ടിക് സ്ക്വാഡിലെ സി.പി.മുരളീധരൻ, പ്രശാന്ത് പയ്യനാട്, എം.മനോജ് കുമാർ, എൻ.ടി.കൃഷ്ണകുമാർ, കെ.ദിനേഷ്, കെ.പ്രഭുൽ, ജിനീഷ്, വേങ്ങര സ്റ്റേഷനിലെ എ എസ് ഐമാരായ അശോകൻ, മുജീബ് റഹ്മാൻ, സിവിൽ പോലീസ് ഓഫീസർ മാരായ അനീഷ്,വിക്ടർ, ആന്റണി,എന്നിവരും സംഘത്തിലുണ്ടായിരുന്നു.

തിരൂർ ഡിവൈഎസ്പി ബെന്നിയുടെ നിർദേശ പ്രകാരം സി.ഐ ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ ജലീൽ കറുത്തേടത്ത്, എസ് ഐ ഹരിദാസൻ, സിവിൽ പോലീസ് ഓഫീസർമാരായ ഷീമ, ഉണ്ണിക്കുട്ടൻ, ധനേഷ്, ഷിനു പീറ്റർ, ശ്രീനാഥ് എന്നിവരുൾപ്പെട്ട അന്വഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. മജിസ്ട്രറ്റിന് മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

തീരദേശങ്ങളിൽ കേന്ദ്രീ കരിച്ച് കൂടുതൽ ശക്തമായ നടപടികൾ പോലീസിന്റെ ഭാഗത്ത് നിന്നും തുടർന്നും ഉണ്ടാകുന്നതാണ്. മലപ്പുറം ജില്ലയിൽ മാരക മയക്കു മരുന്നായ എം ഡി എം എയുടെ ഉപയോഗം വർദ്ധിച്ചു വരുന്നു എന്ന് ആണ് ഈ സംഭവങ്ങൾ സൂചിപ്പിക്കുന്നത്.


Post a Comment

0 Comments