Flash News

6/recent/ticker-posts

പൊലീസിന്റെ കണ്ണ് വെട്ടിക്കാം...പക്ഷേ.... പുതിയ ക്യാമറയെ പറ്റിക്കാനാവില്ല ....

Views

 30 ലക്ഷം രൂപ വരെ വിലമതിക്കുന്ന പുതിയ ക്യാമറക്കണ്ണുകളെ വെട്ടിക്കാമെന്ന് കരുതേണ്ട.
നിയമ ലംഘനങ്ങൾ കണ്ടെത്തി തിരിച്ചറിയുന്ന നിർമിത ബുദ്ധി ക്യാമറകൾക്ക് ഓരോന്നിനും 30 ലക്ഷം രൂപ വരെയാണ് വില. ഈ ക്യാമറകൾ കെൽട്രോൺ നേരിട്ട് സ്ഥാപിച്ചതാണ്. 8 വർഷം അറ്റകുറ്റപ്പണികൾ കെൽട്രോൺ ആണ് 
നിർവ്വഹിക്കുന്നത്.

പിഴയായി ലഭിക്കുന്ന പണം നിശ്ചിത വർഷം കെൽട്രോണിന് ലഭിക്കും. ജീവനക്കാരെ നിയമിക്കുന്നതും കെൽട്രോൺ ആണ്.

പിഴക്കണക്ക് ഇങ്ങനെ:

ഹെൽമറ്റില്ലാതെ ബൈക്ക് ഓടിച്ചാൽ - 500

രൂപ - ഹെൽമറ്റില്ലാതെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്താൽ 500 രൂപ.

3 പേർ ബൈക്കിൽ യാത്ര ചെയ്താൽ - 1000 രൂപ. ( 4 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടിയെ

യാത്രക്കാരനായി പരിഗണിക്കും. വാഹന യാത്രയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ - 2000 രൂപ.

സീറ്റ് ബെൽറ്റ് ഇടാതെ വാഹനം ഓടിച്ചാൽ 500 രൂപ.
 നിയമവിധേയമല്ലാതെ കാഷ് ഗാർഡ്, എക്സാ ഫിറ്റിങ്സ് എന്നിവ കണ്ടെത്തിയാൽ 5000 രൂപ.

അപകടകരമായ വിധം വാഹനത്തിനു പുറ ത്തേക്ക് ലോഡ് തള്ളി നിൽക്കുന്ന വിധം കയറ്റി യാൽ - 20000 രൂപ.

ഈ പിഴ 30 ദിവസത്തിനകം അടച്ചില്ലെങ്കിൽ മോട്ടർ വാഹന വകുപ്പ് കേസ് കോടതിയിലേക്ക് കൈമാറും. അപ്പോൾ കേന്ദ്ര നിയമപ്രകാരമുള്ള ഇരട്ടി തുക കോടതിയിൽ അടയ്ക്കേണ്ടി വരും. കേന്ദ്ര മോട്ടർ വാഹന വകുപ്പ് നിയമത്തിലെ പിഴ - സംസ്ഥാന സർക്കാർ ഇളവു ചെയ്താണ് നില വിൽ മോട്ടർ വാഹന വകുപ്പ് പിഴ ഈടാക്കുന്നത്. കേസ് കോടതിയിൽ എത്തുമ്പോൾ കേന്ദ്ര നിയമ ത്തിലെ പിഴ അടയ്ക്കേണ്ടിവരും.


Post a Comment

0 Comments