Flash News

6/recent/ticker-posts

ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുഷറഫ് ഹുസൈൻ ഇനി ഓർമ്മകളിൽ...!

Views

ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുഷറഫ് ഹുസൈൻ അന്തരിച്ചു. തലച്ചോറിന് അർബുദം ബാധിച്ച് ചികിത്സയിലിരിക്കെ യാണ് നാൽപതുകാരനായ താരം അന്തരിച്ചത്. 2019ലാണ് ഹുസൈന് അർബുദം ബാധിച്ചതായി കണ്ടെത്തിയത്. ചികിത്സക്കൊടുവിൽ അസുഖം ഭേദമായെങ്കിലും 2020ൽ വീണ്ടും നില വഷളാകുകയായിരുന്നു.

ബംഗ്ലാദേശിൽ റൂബൽ എന്ന വിളിപ്പേരിലാണ് താരം അറിയപ്പെടുന്നത്. 2008ൽ ബംഗ്ലാദേശ് ടീമിലെത്തുന്ന താരം പിന്നീട് ദേശീയ ടീമിലെത്തിയത് 2016ലാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലാണ് അവസാനമായി ദേശീയ ജഴ്‌സി അണിഞ്ഞത്. 

അന്താരാഷ്ട്ര ക്രിക്കറ്റിൽ അഞ്ച് ഏകദിനങ്ങളിൽ നിന്നായി നാല് വിക്കറ്റും 26 റൺസും നേടി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 112 മത്സരങ്ങളിൽ നിന്ന് 3305 റൺസും 392 വിക്കറ്റുകളും സ്വന്തമാക്കി.


Post a Comment

0 Comments