Flash News

6/recent/ticker-posts

പോപ്പുലർ ന്യൂസ് വാർത്ത ഫലം കണ്ടു ഡിവൈഡറുകൾക്ക് വേങ്ങരയിൽ വീണ്ടും ജീവൻ നൽകുന്നു.

Views
പോപ്പുലർ ന്യൂസ് വാർത്ത ഫലം കണ്ടു ഡിവൈഡറുകൾക്ക് വേങ്ങരയിൽ വീണ്ടും ജീവൻ നൽകുന്നു.


ലോക്ഡോൺ സമയത്ത് വേങ്ങര മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണത്തിന്  കൊണ്ടുപോയ ഡിവൈഡറുകൾ   വേങ്ങര SHO മുഹമ്മദ് ഹനീഫ സാറിന്റെ നിർദ്ദേശപ്രകാരം  വീണ്ടും കളക്ട് ചെയ്തു  സ്ഥാപിക്കുകയാണ്.

 ⭕️ഫയൽ ചിത്രം.. 👇🏼  

"വേങ്ങര മണ്ഡലം കാക്കുന്ന ഡിവൈഡറുകൾ " എന്ന തലക്കെട്ടോടെ വേങ്ങര പോപ്പുലർ ന്യൂസ്  ഈ വാർത്ത  കുറച്ചു ദിവസങ്ങൾ മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ഉടൻ ഇതിനെതിരെ നടപടി സ്വീകരിക്കുമെന്ന്   വേങ്ങര എസ് എച്ച് ഒ മുഹമ്മദ് ഹനീഫ ഉറപ്പും നൽകിയിരുന്നു . ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ആശ്വാസമേകുന്ന ഈ നടപടി.

വീണ്ടും കൂടിവരുന്ന ഗതാഗതകുരുക്ക് മുന്നിൽ കണ്ടാണ് ഈ പ്രവർത്തനം. വരും ദിവസങ്ങളിൽ  പെരുന്നാൾ പ്രമാണിച്ച്  ഗതാഗത കുരുക്ക് കൂടാൻ സാധ്യതയുള്ളതിനാൽ,  ഒരു മുന്നൊരുക്കം കൂടിയാണ് ഇത്.

 167 ഓളം ഡിവൈഡറുകൾ ആയിരുന്നു നിലവിൽ വേങ്ങര സ്ഥാപിച്ചിരുന്നത്. അതിൽ ചിലതൊക്കെ വാഹനങ്ങൾ തട്ടി തകർന്നിരുന്നു. അതെല്ലാം എടുത്തുകൊണ്ടു പോയി റിപ്പയർ ചെയ്താണ് സ്ഥാപിക്കുന്നത്. ഇന്നലെ 21 ഓളം ഡിവൈഡറുകൾ പുന:സ്ഥാപിച്ചു  എന്ന് വേങ്ങര സ്റ്റേഷൻ വളണ്ടിയർ  ശ്രീകുമാർ കുട്ടൻ പറഞ്ഞു.

ഇന്നലെ ഡിവൈഡർ സ്ഥാപിക്കുന്നതിന് ശ്രീകുമാർ കുട്ടൻ, ടി. കെ. മമ്മദ്,പൂഴിത്തറ ഹംസത്ത്, മുസ്തഫ കാവുങ്ങൽ എന്നിവർ നേതൃത്വം നൽകി ബാക്കിയുള്ള ഡിവൈഡറുകൾ വേങ്ങരയിലെ സന്നദ്ധ സംഘടനകളെയും ഉൾപ്പെടുത്തി വരും ദിവസങ്ങളിൽ പുന:സ്ഥാപിക്കുമെന്നും വേങ്ങര സ്റ്റേഷൻ  എസ് എച്ച് ഒ മുഹമ്മദ് ഹനീഫ പോപ്പുലർ ന്യൂസിനോട് പറഞ്ഞു.


Post a Comment

0 Comments