Flash News

6/recent/ticker-posts

വി. വസീഫ് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്; സംസ്ഥാന സെക്രട്ടറിയായി വി.കെ. സനോജ് തുടരും

Views

ഡിവൈഎഫ്ഐ പുതിയ സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് :  വി വസീഫ്
സെക്രട്ടറി : വി കെ സനോജ്  
ട്രഷറർ : എസ് ആർ അരുൺ ബാബു 

പത്തനംതിട്ട: ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി വി. വസീഫിനെ തിരഞ്ഞെടുത്തു. കോഴിക്കോട് സ്വദേശിയായ വസീഫ് നിലവിലെ ജോയിന്റ് സെക്രട്ടറിയാണ്. ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയായി വി.കെ. സനോജ് തുടരും. സനോജ് സ്ഥാനം ഏറ്റെടുത്തിട്ട് അധികമായില്ല. സംസ്ഥാന സെക്രട്ടറിയായിരുന്ന എ.എ. റഹീം ദേശീയ പ്രസിഡന്റായി ചുമതലയേറ്റപ്പോൾവന്ന ഒഴിവിലേക്ക് സനോജിനെ നിയോഗിക്കുകയായിരുന്നു.

എസ്.ആർ. അരുൺ ബാബുവിനെ ട്രഷററായി തിരഞ്ഞെടുത്തു. 25 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും 90 അംഗ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉൾപ്പെട്ടതാണ് പുതിയ ഡിവൈഎഫ്ഐ കമ്മിറ്റി. എസ്. സതീഷ്, ചിന്താ ജെറോം, കെ.യു. ജെനീഷ് കുമാർ തുടങ്ങിയവർ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവായി. സംസ്ഥാന സമിതിയിൽ ആദ്യമായി ട്രാൻസ്ജെൻഡർ അംഗത്തെ ഉൾപ്പെടുത്തി. ചങ്ങാനശേരി സ്വദേശി ലയ മരിയ ജയസൺ ആണ് ഡിവൈഎഫ്ഐ സംസ്ഥാന സമതിയിൽ ഇടം നേടിയത്.

പത്തനംതിട്ടയിൽ ബുധനാഴ്ച ആരംഭിച്ച ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം സമാപിച്ചു. ചിന്തോ ജെറോമിനേയും പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. സിപിഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയ ചിന്തയ്ക്ക് ഡിവൈഎഫ്ഐ പ്രസിഡന്റ് പദവി നൽകുന്നത്ഇരട്ടപ്രമോഷനാകുമെന്ന വിലയിരുത്തലിലാണ് തഴഞ്ഞത്.



Post a Comment

0 Comments