Flash News

6/recent/ticker-posts

നഗരമധ്യത്തില്‍ പിടിച്ചു പറി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

Views

കല്‍പകഞ്ചേരി: വൈലത്തൂര്‍ നഗരത്തില്‍ മധ്യവയസ്കന്‍റെ പണം പിടിച്ചുപറിച്ച്‌ ഓടിരക്ഷപ്പെട്ട പ്രതികളെ കല്‍പകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാമ്ബുറം തയ്യാലിങ്ങല്‍ കീരിയാട്ടില്‍ രാഹുല്‍ (24), കുറ്റിപ്പുറം മൂടാല്‍ കോരാത്ത് ഇല്ലത്ത് സല്‍മാന്‍ ഫാരിസ് (19), താനാളൂര്‍ പകര ചക്കിയത്ത് വീട്ടില്‍ മുഹമ്മദ് സുഹൈല്‍ (18) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 23ന് വൈകുന്നേരം 7.30 ന് ആണ് സംഭവം. വൈലത്തൂര്‍ മാര്‍ക്കറ്റിലെ കെട്ടിടത്തിന്‍റെ മുകളിലെ വരാന്തയില്‍ നില്‍ക്കുകയായിരുന്ന വൈലത്തൂരിലെ ഹോട്ടല്‍ തൊഴിലാളിയായ മുഹമ്മദിന്‍റെ പക്കല്‍നിന്നുമാണ് പണം പിടിച്ചുപറിച്ച്‌ പ്രതികള്‍ ഓടിരക്ഷപ്പെട്ടത്.
സമീപത്തെ വ്യാപാരികളുടെ സഹായത്തോടെ, സി.സി.ടി.വി കാമറകള്‍ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. പൊന്മുണ്ടത്ത് അപ്പോളിസ്റ്ററി, വര്‍ക്ക് ഷോപ്പ് എന്നിവിടങ്ങളിലെ ജോലിക്കാരാണ് പ്രതികള്‍. പ്രതി രാഹുല്‍ കൊലപാതകം, മോഷണം, പിടിച്ചുപറി, കഞ്ചാവ് തുടങ്ങി കേസുകളില്‍ പ്രതിയാണ്. ഇയാള്‍ക്കെതിരെ താനൂര്‍, തിരൂരങ്ങാടി, പരപ്പനങ്ങാടി സ്റ്റേഷനുകളില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. സി.ഐ പി.കെ. ദാസ്, എ.എസ്.ഐ സി. രവി, ശരത് നാഥ്‌, ദിപു, അര്‍ജുന്‍, അഭിമന്യു, സബറുദ്ധീന്‍, ജിനേഷ്, വിപിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.


Post a Comment

0 Comments