Flash News

6/recent/ticker-posts

നാലായിരം കുടുംബങ്ങൾക്ക് റംസാൻ കിറ്റുകൾ വിതരണം ചെയ്തു

Views


തിരുവനന്തപുരം: വള്ളക്കടവ് ജമാഅത്തിൻ്റെ ആഭിമുഖ്യത്തിൽ റംസാനോടനുബന്ധിച്ച് ജമാഅത്ത് പരിധിയിലെ നാലായിരം കുടുംബങ്ങൾക്ക് റിലീഫ് കിറ്റുകൾ വിതരണം ചെയ്തു.

ജമാഅത്ത് പ്രസിഡൻ്റ് എ.സെയ്ഫുദീൻ ഹാജിയുടെ അധ്യക്ഷതയിൽ ചീഫ് ഇമാം ഹാഫിസ് പി.എച്ച്. അബ്ദുൾ ഗഫാർ മൗലവി വിതരണോദ്ഘാനം നിർവ്വഹിച്ചു.  തിരുവനന്തപുരം യത്തീം ഖാന പ്രസിഡൻ്റ് എം.കെ.നാസർ, ജവാഹിറൂൽ ഉലൂം അറബിക് പ്രിൻസിപ്പൽ വിഴിഞ്ഞം അബ്ദുറഹ്മാൻ സഖാഫി, ഇമാം അനസ് മിസ്ബാഹി, ജമാഅത്ത് ഭാരവാഹികളായ എസ്.എം. ഹനീഫ, ഡോ.അൻവർ നാസർ, എം. അബ്ദുൽ റഷീദ്, എ.റഹ്മത്തുള്ള എന്നിവർ സംബന്ധിച്ചു.



Post a Comment

0 Comments