Flash News

6/recent/ticker-posts

നന്നായി ഉറങ്ങാൻ ....

Views


വീട്ടിലേയും ഓഫീസിലേയും എല്ലാ ഭാരങ്ങളും കൊണ്ട് വന്ന് ഇറക്കി വെക്കുന്നത് ബെഡിലായിരിക്കും. ഇത് ഉറക്കം കെടുത്താൻ കാരണമാകുകയും ചെയ്യും.
വേഗത്തിൽ ഉറങ്ങാൻ ചില സൂത്രങ്ങളുണ്ട്.

ഇളം ചൂടു വെള്ളത്തിൽ കുളിച്ച് കിടന്നാൽ പെട്ടെന്ന് തന്നെ ഉറങ്ങാം.


ചെറിയ കുട്ടികളെ സാധാരണ കുളിപ്പിക്കുന്നതിന് മുമ്പ് കാൽ വെള്ളയിൽ എണ്ണ തേച്ച് കുളിച്ചാൽ നന്നായി ഉറങ്ങും.

അത് പോലെ കുട്ടികളിലും മുതിർന്നവരിലും വാഴപ്പഴം കഴിച്ച് കിടക്കുന്നതും ഉറക്കിന് ഉത്തമമത്രേ. വാഴപ്പഴത്തിൽ ട്രിപ്റ്റോഫാൻ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. പഴം മെലറ്റോണിൻ ഉത്പാദിപ്പിക്കാൻ നിങ്ങളുടെ ശരീരത്തെ സഹായിക്കുന്നു. നമ്മുടെ ശരീര പേശികളെ വിശ്രമിക്കാൻ അനുവദിച്ചുകൊണ്ട് ശരീരത്തെ ശാന്തമാക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. നിങ്ങൾ കിടക്കാൻ പോകുന്നതിന് അരമണിക്കൂർ മുമ്പ് ഒരു വാഴപ്പഴം കഴിക്കുക. ഇത് നിങ്ങളുടെ ശരീരത്തിലെ മഗ്നീഷ്യത്തിൻ്റെ അളവ് വർദ്ധിപ്പിക്കുകയും ഒരേ സമയം പേശികളെ വിശ്രമിക്കാൻ സഹായിക്കുകയും ചെയ്യും.


Post a Comment

0 Comments