Flash News

6/recent/ticker-posts

ഉടുമ്പിനെ കൂട്ടബലാൽസംഗം ചെയ്തു; നാലുപേർ പിടിയിൽ

Views

കടുവാ സങ്കേതത്തിൽ കയറി ഉടുമ്പിനെ ബലാൽസംഗം ചെയ്ത നാലുപേർ അറസ്റ്റിൽ. മഹാരാഷ്ട്രയിൽ ആണ് സംഭവം. സഹ്യാദ്രി കടുവാ സങ്കേതത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. 

കാട്ടിലൂടെ 4 പേർ പോകുന്നത് ക്യാമറയിൽ കണ്ടെത്തിയതിനെ തയാർന്ന് പരിശോധിക്കുകയായിരുന്നു.കാട്ടിൽ വേട്ടയ്ക്കെത്തിയ ഇവർ ഉടുമ്പിനെ ബലാൽസംഗം ചെയ്യുകയായിരുന്നു. സന്ദീപ് തുക്റാം, പവാർ മങ്കേഷ്, ജനാർദ്ദൻ കംടേക്കർ, അക്ഷയ് സുനിൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര വനം വകുപ്പ് അധികൃതർ ഇവരുടെ ഫോൺ പരിശോധിച്ചപ്പോൾ ഉടുമ്പിനെ സംഘം ചേർന്ന്ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളും ലഭിച്ചു.വന്യജീവി സംരക്ഷണ നിയമം 1972പ്രകാരം സംരക്ഷിക്കപ്പെടുന്ന ജീവിയാണ് ഉടുമ്പ്. ഇന്ത്യാ ടുഡേയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്


Post a Comment

0 Comments