Flash News

6/recent/ticker-posts

"ഖുർആനിന്റെത് സന്തുലിതവും സുരക്ഷിതവുമായ ജീവിതവീക്ഷണം" : ഡോ: അലിഫ് ഷുക്കൂർ

Views
വേങ്ങര : സന്തുലിതവും സുരക്ഷിതവുമായ ജീവിതവീക്ഷണമാണ് വിശുദ്ധ ഗ്രന്ഥമായ ഖുർആൻ മുന്നോട്ട് വെക്കുന്നതെന്നു ആഗോള പണ്ഡിത സഭ അംഗം ഡോക്ടർ അലിഫ് ഷുക്കൂർ അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി വേങ്ങര ഏരിയയുടെ ആഭിമുഖ്യത്തിൽ ചേറ്റിപ്പുറമാട് ജൽസ ഓഡിറ്റോറിയത്തിൽ നടന്ന ഖുർആൻ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം.

 ആയത്തു ദർസെ ഖുർആൻ ഡയറക്ടർ ഇ.എം. മുഹമ്മദ്‌ അമീൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഏരിയ പ്രസിഡന്റ്‌ യു. സുലൈമാൻ അധ്യക്ഷത വഹിച്ചു. ഏരിയ ജനറൽ സെക്രെട്ടറി പി.പി. അബ്ദുറഹ്മാൻ,സെക്രെട്ടറി പി. അഷറഫ്, അനസ് യാസീൻ സംബന്ധിച്ചു. കൺവീനർ സി. മുഹമ്മദാലി സ്വാഗതവും ഇ.വി. അബ്ദുസ്സലാം സമാപനഭാഷണം നടത്തി. ഹംദ ഫസൽ ഖുറാനിൽ നിന്നു അവതരിപ്പിച്ചു. സി.റഹീം ബാവ, ബഷീർ പുല്ലമ്പലവൻ, ഡോക്ടർ മുഹമ്മദ്‌ ഗദ്ധാഫി, എം.പി. അലവി നേതൃത്വം നൽകി. 
ചടങ്ങിൽ കഴിഞ്ഞ 24 വർഷമായി ഐഡിയൽ ക്യാമ്പസ്സിൽ നടന്നു വരുന്ന ഖുർആൻ സ്റ്റഡി സെന്ററിൽ അധ്യാപകനായി സേവനമനുഷ്ഠിക്കുന്ന ഇ. വി. അബ്ദുൾ സലാം മാസ്റ്റർക്കു പഠിതാക്കളുടെ സ്നേഹോപഹാരം ജനാബ് പൂവിൽ കോയക്കുട്ടി ഹാജി സമ്മാനിച്ചു.







Post a Comment

0 Comments