Flash News

6/recent/ticker-posts

ക്യാമറ പണി തുടങ്ങിഇനി കുറിമാനം വീട്ടിലെത്തും

Views

ക്യാമറ പണി തുടങ്ങി
ഇനി കുറിമാനം വീട്ടിലെത്തും


സംസ്ഥാനത്ത് എം.വി.ഡി സ്ഥാപിച്ച ക്യാമറകൾ പണി തുടങ്ങി, ഇതിനോടകം തന്നെ പലർക്കും കുറിമാനം വീട്ടിലേക്ക് എത്താൻ തുടങ്ങി.! ഇനി സൂക്ഷിച്ചില്ലെങ്കിൽ നിങ്ങൾക്കും പിടി വീഴാം...

നിയമലംഘനങ്ങൾ തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം സ്ഥാപിച്ച ക്യാമറകൾ പലരും ശ്രദ്ധിക്കാതെ പോയത് കാരണം കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ ലെറ്റർ എത്തിയപ്പോഴാണ് പലരും അറിയുന്നത്.

കൂടുതലും ബൈക്ക് യാത്രക്കാരാണ് കഴിഞ്ഞ ദിവസങ്ങളിൽ  എം വി ഡി ക്യാമറ കണ്ണുകളിലൂടെ  കുടുങ്ങിയത് . ഹെൽമറ്റ് വെക്കാത്തവർക്കും പുറകിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്തവർക്കും പണികിട്ടി.

ഇനി ബൈക്കിൽ യാത്ര ചെയ്യുന്നവർ പരിചയക്കാരെ കണ്ടാലും സ്വന്തം വാഹനത്തിൽ കയറാൻ
 ആരെങ്കിലും  കൈ കാണിച്ചാലും ഒരു നിമിഷം ചിന്തിക്കുക, എന്റെ കയ്യിൽ രണ്ട് ഹെൽമറ്റ് ഉണ്ടോ എന്നുള്ള കാര്യം...

സംസ്ഥാനത്ത് സ്ഥാപിച്ച എഴുനൂറിലധികം  ക്യാമറയുടെ ലിസ്റ്റ് വന്നത് കാരണം വാഹനം ക്യാമറയിൽ പെടാതിരിക്കാൻ പലരും സമാന റോഡുകൾ തേടുകയാണ്.

അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച സ്ഥലങ്ങളിലെല്ലാം ക്യാമറ ചെറുതായി പണി തുടങ്ങിയിട്ടുണ്ട്. വിവിധ റോഡുകളിലെ വേഗപരിധിയും നിലവിൽ വന്നിട്ടുണ്ട്.

നിങ്ങളുടെ ജീവൻ നിങ്ങളുടെ കൈകളിലാണ് ഓരോ നിയമങ്ങളും നമ്മുടെ രക്ഷക്കുള്ളതാണ്.  നിങ്ങളെ കാത്തിരിക്കുന്ന ഒരാൾ അല്ലെങ്കിൽ ഒരു കുടുംബം വീട്ടിൽ ഉണ്ട് എന്ന ഓർമ്മയോടെ നിയമങ്ങൾ പാലിച്ചു  യാത്ര ചെയ്യുക.


Post a Comment

0 Comments