Flash News

6/recent/ticker-posts

കരിപ്പൂർ വിമാന താവള വികസനം: ഡപ്യൂട്ടി കലക്ടറുമായി ചർച്ച നടത്തി

Views
കൊണ്ടോട്ടി - കരിപ്പൂർ വിമാന താവള വികസനത്തിന് 18.5 ഏക്കർ ഭൂമി ഏറ്റെടുക്കുവാനുള്ള നടപടികൾ ആരംഭിക്കാനിരിക്കെ പ്രദേശത്ത് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള  പ്രചരണങ്ങൾ നടക്കുന്നതിനാൽ ഭൂമി നഷ്ടപ്പെടാൻ സാധ്യതയുള്ളവരുടെ പ്രതിനിധികൾ അധികാരികളുമായി ചർച്ച നടത്തി കാര്യങ്ങൾ മനസിലാക്കി. ഭൂമി ഏറ്റെടുക്കുന്ന നടപടികൾ ആരംഭിച്ചിട്ടില്ലെന്നും MP യും MLA മാരും മറ്റ് ജനപ്രതിനിധികളും ഭൂമി വേഗത്തിൽ ഏറ്റെടുക്കുന്നതിനായുള്ള  നടപടി ക്രമങ്ങളുടെ ചർച്ചകൾ നടക്കുന്നുണ്ടെന്നും, ഭൂമി നഷ്ടപ്പെടുന്നവർ കണ്ണീരോടെ പടി ഇറങ്ങേണ്ടി വരില്ലെന്നും, മാന്യമായ നഷ്ടപരിഹാര പാക്കേജ് തന്നെയാണ് പകരം വയ്ക്കുന്നതെന്നും,
ജനപ്രതിനിധികളോട്  പ്രദേശവാസികളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും അറിയിച്ചു 
 
എന്നാൽ മാന്യമായതും, തൃപ്ത്തികരവുമായ നഷ്ടപരിഹാര പാക്കേജ് ലഭിക്കുന്ന പക്ഷം നാടിന്റെ വികസനത്തിനും, വിമാന താവളത്തിന്റെ നിലനിൽപ്പിനുമായി ഭൂമി വിട്ട് തരുന്നതിന് തടസമില്ലെന്നും, പ്രഖ്യാപിച്ച  നഷ്ടപരിഹാര പാക്കേജിൽ മാറ്റം വരുത്താൻ അനുവദിക്കില്ലെന്നും ഇരകളുടെ പ്രതിനിധികൾ  അധികാരികളെ ഓർമപ്പെടുത്തി 

ഭൂമി ഏറ്റെടുക്കുന്നതിനായി നിയമിതനായ ഡപൂട്ടി കലക്ടർ ഉൾപ്പെടെയുള്ള അധികാരികളുമായി 
എം ഡി എഫ്  പ്രസിഡന്റ് KM ബഷീർ, ജന: സെക്രട്ടറി കൈസ് അഹമ്മദ്, ഉന്നതാധികാര സമിതി അംഗം മുഹമ്മദ് അഷ്റഫ് എന്നിവരോടൊപ്പം   അഷ്റഫ് കൊടക്കാടൻ  പാലക്കാപ്പറമ്പ്, കലാം പള്ളിവിള പാലക്കാപറമ്പ്, മുണ്ടോടൻ സെയ്തലവി പാലക്കാപറമ്പ്, ബഷീർ പാണ്ടികശാല പാലക്കാപറമ്പ്  തുടങ്ങിയവർ സംബന്ധിച്ചു



Post a Comment

0 Comments