Flash News

6/recent/ticker-posts

പുതിയ സംവിധാനം പ്രാബല്യത്തിൽ;പാസ്പോർട്ടിലെ പിങ്ക് നിറത്തിലുള്ള വിസ പേജ് ഓർമയാകും

Views

അബൂദബി: പ്രവാസികളുടെ പാസ്പോർട്ടിൽ താമസവിസ പതിക്കുന്ന പതിവ് രീതി ഒഴിവാക്കുന്നത് യു.എ.ഇയിൽ പ്രാബല്യത്തിലായി. ഇനി മുതൽ വിസ എടുക്കുന്നവരുടെ എമിറേറ്റ്സ്  ഐ.ഡിയിലായിരിക്കും വിസ വിവരങ്ങൾ രേഖപ്പെടുത്തുക. ഇതോടെ, പാസ്പോർട്ടിലെ പിങ്ക് നിറത്തിലുള്ള വിസ പേജ് വൈകാതെ ഓർമയാകും.

ഇനി മുതൽ വിസക്ക് പകരം ഔദ്യോഗിക തിരിച്ചറിയൽ രേഖയായ എമിറേറ്റ്സ് ഐഡി മതിയാകും. പുതിയ വിസ അടിക്കാനും പുതുക്കാനും അപേക്ഷയ്ക്കൊപ്പം പാസ്പോർട്ട് കൈമാറേണ്ടി വരില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്.

പ്രവാസികളുടെ പാസ്പോർട്ടിലെ ഏതെങ്കിലുമൊരു പേജിൽ താമസവിസയുടെ സ്റ്റിക്കർ പതിക്കുന്നതാണ് നിലവിലെ പതിവ്. ഇതാണ് അവസാനിച്ചത്. താമസവിസ  കാണിക്കേണ്ട സാഹചര്യങ്ങളിലെല്ലാം എമിറേറ്റ്സ് ഐ.ഡി ഉപയോഗിക്കാൻ കഴിയും. വിദേശത്തുനിന്ന് യു.എ.ഇയിലേക്ക് യാത്ര ചെയ്യുമ്പോൾ വിമാനകമ്പനികൾക്ക് പാസ്പോർട്ട് നമ്പറും എമിറേറ്റ്സ് ഐ.ഡിയും പരിശോധിച്ചാൽ യാത്രക്കാരന്റെ വിസ വിവരങ്ങൾ ലഭ്യമാകുന്ന രീതിയിലാണ് സംവിധാനം ഒരുങ്ങുന്നത്.

എമിറേറ്റ്സ് ഐ.ഡി പുതുക്കുന്നവർക്ക് ഇനി മുതൽ പുതിയ ആധുനിക കാർഡായിരിക്കും ലഭിക്കുക. അതിൽ വിസ വിവരങ്ങളും ഉൾപ്പെടുത്തും. പ്രത്യക്ഷത്തിൽ നോക്കിയാൽ ഈ വിവരങ്ങൾ കാണാൻ കഴിയില്ലെങ്കിലും ഇതിനുള്ളിൽ അടക്കം ചെയ്തിരിക്കുന്ന ഡേറ്റയിൽ വിവരങ്ങളുണ്ടാകും.


Post a Comment

0 Comments