Flash News

6/recent/ticker-posts

ടെലിഗ്രാമിലെ കിടിലൻ ഫീച്ചറുകൾ വാട്സ്ആപ്പിലേക്കും.512 പേരെ ഗ്രൂപ്പുകളിൽ ചേർക്കാം

Views മാസങ്ങൾ നീണ്ട പരീക്ഷണങ്ങൾക്കൊടുവിൽ രണ്ട് പ്രധാന ഫീച്ചറുകൾ വാട്സ്ആപ്പിലേക്കെത്തുന്നു. ടെലഗ്രാം യൂസർമാർ മാത്രം ആസ്വദിച്ചുവന്നിരുന്ന ഫീച്ചറുകളാണ് വാട്സ്ആപ്പിലും കമ്പനി അവതരിപ്പിക്കാൻ പോകുന്നത്.വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇതുവരെ ചേർക്കാൻ കഴിഞ്ഞിരുന്ന പരമാവധി മെമ്പർമാരുടെ എണ്ണം 256 ആയിരുന്നു. എന്നാൽ, ഇനിമുതൽ അതിന്റെ ഇരട്ടിയായ 512 പേരെ ഗ്രൂപ്പുകളിൽ ചേർക്കാം. വാട്സ്ആപ്പ് കമ്യൂണിറ്റി ഫീച്ചർ വരാനിരിക്കെ ഇത് ഏറെ ഉപകാരപ്പെടുന്ന സവിശേഷത കൂടിയാണ്.അതോടൊപ്പം ആപ്പിലൂടെ പങ്കുവെക്കാവുന്ന ഫയലിന്റെ സൈസ് 2 ജിബിയാക്കിയും ഉയർത്തിയിട്ടുണ്ട്. അത്തരത്തിൽ അയക്കുന്ന ഫയലുകൾക്ക് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സുരക്ഷയുമുണ്ടായിരിക്കും. വരും ആഴ്ചകളിൽ ​രണ്ട് പുതിയ സേവനങ്ങളും അപ്ഡേറ്റിലൂടെ ലഭ്യമാകും.അംഗങ്ങളുടെ സന്ദേശങ്ങൾ നിയന്ത്രിക്കാൻ ഗ്രൂപ്പ് അഡ്മിൻമാർക്ക് സൗകര്യം നൽകുന്ന സേവനവും വരുന്നുണ്ട്. വ്യാജവാർത്തകൾ തടയുകയാണ് അതിന്റെ പ്രധാന ലക്ഷ്യം. ഗ്രൂപ്പിലെ അംഗങ്ങൾ അയക്കുന്ന സന്ദേശങ്ങൾ അഡ്മിൻമാർക്ക് മായ്ച്ച് കളയാൻ കഴിയുന്ന ബീറ്റ ഫീച്ചർ കഴിഞ്ഞ ഡിസംബറിലാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. ഡിലീറ്റ് ഫോർ എവരിവൺ’ എന്ന ഓപ്ഷന് സമാനമായതാണിത്. കൂടാതെ സ്ഥിരീകരണ സന്ദേശവും ഫീച്ചറിനെക്കുറിച്ചുള്ള വിശദീകരണവും ലഭ്യമാവും.അതേസമയം, വാട്സ്ആപ്പിലെ മെസ്സേജ് റിയാക്ഷൻ ഫീച്ചർ കമ്പനി ആഗോളതലത്തിൽ യൂസർമാർക്കായി പുറത്തിറക്കി. സന്ദേശങ്ങളിൽ ലോങ് പ്രസ് ചെയ്യുമ്പോൾ, മുകളിലായി മെസ്സേജ് റിയാക്ഷനുകൾ പ്രത്യക്ഷപ്പെടുന്ന വിധത്തിലാണ് ഫീച്ചർ ഒരുക്കിയിരിക്കുന്നത്.


Post a Comment

0 Comments