Flash News

6/recent/ticker-posts

പെരിന്തൽമണ്ണ സി.എച്ച് സെന്റർ ശിലാസ്ഥാപനം ബുധൻ വൈകീട്ട് 7 മണിക്ക് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും

Views


  സി.എച്ച് സെന്ററിന്റെ സ്ഥായിയായ തണലിൽ ഇനി പെരിന്തൽമണ്ണയും. ജില്ലാ ആശുപത്രിയുടെ പുതിയ ബ്ലോക്കിന് സമീപം ഒരു സുമനസ്സ് സൗജന്യമായി നൽകിയ 10 സെന്റ് സ്ഥലം ഉപയോഗിച്ച് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, പാലിയേറ്റീവ് ബ്ലോക്ക് എന്നിവ ആദ്യഘട്ടത്തിൽ പണിയും. അവശനിലയിലുള്ള നിർധന രോഗികൾക്ക് അത്യാവശ്യമായി നൽകേണ്ട  പരിചരണം നൽകുന്നതിനായി പാലിയേറ്റീവ് ബ്ലോക്ക്‌ ഉപയോഗിക്കും ഇതിനായി പാരാമെഡിക്കൽ ടീമിന്റെ സഹായം ലഭ്യമാക്കും. വയോജനങ്ങൾക്കുള്ള സ്റ്റെബിലിറ്റി സെന്റർ ആരംഭിക്കുവാനും പദ്ധതിയുണ്ട്. ഈ കേന്ദ്രത്തിൽ ഷുഗർ, സോഡിയം,പ്രഷർ എന്നിവയുടെ പെട്ടെന്നുള്ള ഏറ്റക്കുറച്ചിൽ മൂലം ബുദ്ധിമുട്ടുന്ന രോഗികൾക്കുള്ള സമാശ്വാസ കേന്ദ്രം ഒരുക്കുകയാണ് ലക്ഷ്യം.
   
      പൂക്കോയ തങ്ങൾ ഹോസ്‌പൈസ് എന്നപേരിൽ രാത്രികാല രോഗി പരിചരണത്തിന് അത്യാവശ്യഘട്ടങ്ങളിൽ വീടുകളിലേക്ക് വൈദ്യസഹായം എത്തിക്കുവാനും പരിപാടി ഉള്ളതായി സി.എച്ച് സെന്റർ പ്രസിഡണ്ട് കെ.പി.എമജീദ് എം.എൽ.എ, ജനറൽ സെക്രട്ടറി അഡ്വ:എ.കെ മുസ്തഫ എന്നിവർ അറിയിച്ചു.
     സ്വന്തമായുള്ള കെട്ടിടത്തിന് ബുധനാഴ്ച വൈകീട്ട് 7 മണിക്ക് സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡണ്ട് സാദിഖലി ശിഹാബ് തങ്ങൾ തറക്കല്ലിടും.എം.പിമാർ എം.എൽ.എ മാർ മറ്റു ജനപ്രതിനിധികൾ, സംസ്ഥാന,ജില്ലാ നേതാക്കൾ,ജീവകാരുണ്യ പ്രവർത്തകർ എന്നിവർ സംബന്ധിക്കും.


Post a Comment

0 Comments