Flash News

6/recent/ticker-posts

നോക്കൗട്ടിലേക്ക് യോഗ്യത നേടാനാകാത്തതിനാൽ അച്ഛന്റെ അക്രമം പങ്കുവെച്ച് ശിഖർ ധവാൻ.

Views
ഐ.പി.എല്ലിൽ പ്ലേയോഫ് മത്സരങ്ങൾ പുരോഗമിക്കുകയാണ്. പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ഫെെനലിലേക്ക് യോഗ്യത നേടിക്കഴിഞ്ഞു. ഫെെനലിലെ രണ്ടാമത്തെ സ്പോട്ടിനായി ആർ.സി.ബിയും രാജസ്ഥാനും ഏറ്റുമുട്ടും. പഞ്ചാബ്, മുംബയ്, ചെന്നെെ തുടങ്ങിയ ടീമുകൾ നേരത്തെ പുറത്തായിക്കഴിഞ്ഞു.

ഐ.പി.എല്ലിലെ തന്നെ രസകരമായ ഒട്ടനവധി മൂഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള താരമാണ് പഞ്ചാബ് ഓപ്പണർ ശിഖർ ധവാൻ. സോഷ്യൽ മീഡിയയിൽ താരം സ‌ജീവമാണ്. ഒട്ടനവധി രസകരമായ സംഭവങ്ങൾ ധവാൻ പങ്കുവയ്ക്കാറുണ്ട്.

മികച്ച തുടക്കം ലഭിച്ചിട്ടും പഞ്ചാബിന് പ്ലേയോഫിലെത്താൻ സാധിച്ചിരുന്നില്ല. പ്ലേയോഫിലെത്താത്തതിനാൽ അച്ഛൻ തല്ലിയെന്നും പറഞ്ഞ് പുതിയ റീൽസുമായി എത്തിയിരിക്കുകയാണ് ധവാൻ. രസകരമായ പശ്ചാത്തല സംഗീതത്തോട് കൂടിയാണ് വീഡിയോയുള്ളത്.

നോക്കൗട്ടിലേക്ക് യോഗ്യത നേടാനാകാത്തതിനാൽ അച്ഛൻ എന്നെ നോക്കൗട്ടാക്കി എന്ന ക്യാപ്‌ഷനോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. അച്ഛനെ പിടിച്ചു മാറ്റാൻ കൂടെയുള്ളവർ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. രസകരമായ ഈ വീഡിയോ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.


Post a Comment

0 Comments