Flash News

6/recent/ticker-posts

ആപ്പിളിനേയും പിന്തള്ളി; ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി സൗദി അരാംകോ

Views
ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കമ്പനിയായ സൗദി അരാംകോ ഇനി ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി. ഐ ഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിനെ പിന്തള്ളയാണ് വിപണിയില്‍ ഏറ്റവും മൂല്യമുള്ള കമ്പനിയായി അരാംകോ മാറിയത്.


സൗദി അരാംകോ ഓഹരികള്‍ 45.95 സൗദി റിയാല്‍ (12.25 ഡോളര്‍) എന്ന നിരക്കിലേക്ക് ഇന്ന് കുതിക്കുകയായിരുന്നു. ഇതോടെ അരാംകോയുടെ വിപണി മൂല്യം 9.19 ട്രില്യണ്‍ റിയാലിലെത്തി. ഈ വര്‍ഷം ജനുവരി 2 മുതല്‍ അരാംകോയുടെ ഓഹരി മൂല്യത്തില്‍ ഏകദേശം 30 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്.

യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റെ കൂടി പശ്ചാത്തലത്തില്‍ എണ്ണവില ഉയര്‍ന്നത് അരാംകോയ്ക്ക് നേട്ടമായി. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് യൂറോപ്യന്‍ യൂണിയന്‍ ഘട്ടം ഘട്ടമായി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത് അരാംകോ ഓഹരികളുടെ മൂല്യം ഉയര്‍ത്തി. റഷ്യന്‍ എണ്ണയ്ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ യൂറോപ്പ് തീരുമാനമെടുത്താല്‍ പിന്നീട് എണ്ണയ്ക്കായി പൂര്‍ണമായും മിഡില്‍ ഈസ്റ്റിനെ ആശ്രയിക്കേണ്ടി വരും. ഈ പശ്ചാത്തലത്തിലാണ് അരാംകോ വിപണിയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നത്.


Post a Comment

0 Comments