Flash News

6/recent/ticker-posts

എളമരം കടവ് പാലത്തിൽ ജനകീയ ഉദ്ഘാടനം നടത്തിയ ബിജെപിയെ പരിഹസിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്.

Views
എളമരം : കടവ് പാലത്തിൽ ജനകീയ ഉദ്ഘാടനം നടത്തിയ ബിജെപിയെ പരിഹസിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. എളമരം കടവ് പാലം ജനകീയമായി ഉദ്ഘാടനം ചെയ്യുന്നത് നല്ല കാര്യമാണെന്ന് മന്ത്രി പറഞ്ഞു. ഇത്തരം ജനകീയ പരിപാടികൾ നടത്തുന്നതിൽ യാതൊരു കുഴപ്പവുമില്ല. സിസിആർഎഫ് ഫണ്ടിനെ വേണമെങ്കിൽ കേന്ദ്ര ഫണ്ടാണെന്ന് പറയാമെന്നും വിവിധ സ്ഥലങ്ങളിൽനിന്നും പിരിച്ചെടുക്കുന്ന ഫണ്ടാണ് അതെന്നും മന്ത്രി വ്യക്തമാക്കി.

ചാലിയാറിന് കുറുകേ നിർമ്മിച്ച എളമരം കടവ് പാലത്തിൽ ബിജെപി ജനകീയ ഉദ്ഘാടനം നടത്തിയിരുന്നു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് പാലത്തിന്റെ ഉദ്ഘാടനം നടത്താനിരിക്കവേയാണ് ബിജെപി പുതിയ നീക്കവുമായെത്തിയത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി നിർദേശിച്ച പ്രകാരമാണ് ഇവിടെ പാലം പണിയാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അപേക്ഷ നൽകിയതെന്ന് ജനകീയ ഉദ്ഘാടനത്തിന് നേതൃത്വം കൊടുത്ത ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ പറഞ്ഞു.


Post a Comment

0 Comments