Flash News

6/recent/ticker-posts

തിരൂരങ്ങാടി പി എസ് എം ഒ കോളേജ് ചരിത്രവിഭാഗം തലവനുമായിരുന്ന പ്രൊഫ: മുസ്തഫ കമാൽ പാഷ നിര്യാതനായി.

Views

വളാഞ്ചേരി: പ്രമുഖ ചരിത്ര പണ്ഡിതനും ഗ്രന്ഥകാരനും  തിരൂരങ്ങാടി പി എസ് എം ഒ കോളേജ് ചരിത്രവിഭാഗം തലവനുമായിരുന്ന
പ്രൊഫ. മുസ്തഫ കമാൽ പാഷ നിര്യാതനായി. അസുഖബാധിതനായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഇസ്ലാമിക ചരിത്രത്തിൽ മധ്യപൗരസ്ത്യ ദേശ ചരിത്രത്തിൽ പാണ്ഡിത്യമുള്ള കമാൽപാഷ അക്കാദമിക് വിദഗ്ധൻ എന്നതിലുപരി സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ സജീവമായിരുന്നു.

32 വർഷം തിരൂരങ്ങാടി പി എസ് എം ഒ കോളേജ് ചരിത്ര വിഭാഗം തലവനായിരുന്നു. കാലിക്കറ്റ്  സർവ്വകലാശാല ഇസ്‌ലാമിക് സ്റ്റഡീസ്  ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ, പടിഞ്ഞാറങ്ങാടി എം എ എസ് കോളേജ് പ്രിൻസിപ്പൽ, അഡൾട് എഡ്യൂക്കേഷൻ ഡയറക്ടർ തുടങ്ങിയ പദവികൾ വഹിച്ചു.
 ഖബറടക്കം നാളെ രാവിലെ ഒമ്പതിന് വളാഞ്ചേരി  പൂക്കാട്ടിരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.


Post a Comment

0 Comments