Flash News

6/recent/ticker-posts

ഹോട്ടൽ ഭക്ഷത്തിൽ വിഷബാധയെന്ന് ആരോപണം; വേങ്ങരയിൽ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമമെന്ന് ഉടമകൾ..

Views

വേങ്ങര: ഹോട്ടൽ ഭക്ഷണത്തിൽ നിന്നും വിഷബാധയേറ്റന്ന് ആരോപിച്ച് ഹോട്ടലുടമകളെബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം നടക്കുന്നതയി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷനും വ്യാപാരി വ്യവസായി യൂണിറ്റ് കമ്മിറ്റി സംയുക്തമായി വേങ്ങരയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

കഴിഞ്ഞദിവസം വേങ്ങരയിലെ ഫ്രഡോ കേക്ക് കഫേയിൽ നിന്നും ബ്രോസ്റ്റ് കഴിച്ച് നാലംഗസംഘം ചിക്കൻ മോശമാണെന്ന് ക്യാഷ് കൗണ്ടറിൽ  പരാതിപ്പെട്ടിരുന്നു, തുടർന്ന് മൊബൈൽ നമ്പർ നൽകി തിരിച്ചുപോവുകയും ചെയ്തു ശേഷം സ്ഥാപന ഉടമ പരാതി അന്വേഷിക്കാൻ ഇവരുമായി ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ഭക്ഷണത്തിൽ നിന്നും വിഷബാധയേറ്റന്നും നഷ്ടപരിഹാരമായി നാൽപതിനായിരം രൂപ നൽകണമെന്നും സംഘം ആവശ്യപ്പെടുന്നത് സമാന സംഭവത്തിന് പേരിൽ കഴിഞ്ഞമാസം ഹൈ സ്കൂൾ പരിസരത്തെ മന്തി ഹൗസ് പൂട്ടിച്ചത് ഞങ്ങൾ ആണെന്നും ഇവർ പറഞ്ഞതായി അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 ഇതിന് തെളിവായി മൊബൈൽ സംഭാഷണം തങ്ങളുടെ കൈവശമുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു കഴിഞ്ഞ 30ന് ഹൈ സ്കൂൾ പരിസരത്തെ മന്തി ഹൗസ് ചിലരുടെ പരാതിയെ തുടർന്ന് പോലീസ് അടച്ചുപൂട്ടാൻ നിർദ്ദേശം നൽകിയിരുന്നു ഇവിടെ ഇഫ്താർ പാർട്ടി ക്കെത്തിയ 30 അംഗ സംഘത്തിലെ ആറുപേർക്ക് വയറിളക്കം അസ്വസ്ഥ അനുഭവപ്പെട്ട തിനെ  തുടർന്ന് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു ഇതാണ് അടച്ചുപൂട്ടാൻ കാരണം സംഘം അന്ന് കഴിച്ച് ഭക്ഷണത്തിന് പണം നൽകിയില്ലെന്ന് മാത്രമല്ല നഷ്ടപരിഹാരമായി ഒന്നരലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു അവസാനം 35,000 രൂപ നൽകി കേസ് ഒത്തുതീർപ്പിൽ എത്തുകയായിരുന്നുവെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത മന്തി ഹൗസ് ഉട  മുക്കം ബാബു പറഞ്ഞു.

ഇതേ സംഘം തന്നെയാണ് കഴിഞ്ഞ ദിവസം ഫ്രഡോ കേക്ക് ആൻഡ് കഫേയിൽ നിന്നും പണം ആവശ്യപ്പെട്ടത്
ഭക്ഷ്യ സുരക്ഷ മറയാക്കി  ഹോട്ടലുടമകളെബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുന്ന ഇത്തരം സംഘങ്ങൾ ജില്ലയിൽ വർദ്ധിച്ചു വരുന്നതായി സംഘടനയ്ക്ക് സംശയം ഉള്ളതായും ഭാരവാഹികൾ പറഞ്ഞു ഇതേക്കുറിച്ച് അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്നും ഹോട്ടൽ വ്യവസായത്തെ രക്ഷിക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ടു വാർത്താസമ്മേളനത്തിൽ ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ ടി  രഘു വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം സെക്രട്ടറി എം കെ സൈനുദ്ദീൻ മണമ്മൽ മജീദ് ,കെ റിയാസ് മാനു, മുക്കം മൊയ്തീൻകുട്ടി ,ഹമീദ് വിളയിൽ, മൊയ്തീൻകുട്ടി ചെറുവാടി ,കെ മുഹമ്മദലി പങ്കെടുത്തു.

ഇതിനിടേ ഭക്ഷ്യ വിഷബാധക്ക് എതിരെ പരാതി പറഞ്ഞതിന് സമൂഹത്തിൽ അപമാനപ്പെടുത്താൻ ശ്രമം നടക്കുന്നു എന്ന ആരോപണവുമായി ഹോട്ടൽ ഉടമകൾ ക്കെതിരിൽ യുവാക്കളും രംഗത്തെത്തിയിട്ടുണ്ട്..


Post a Comment

0 Comments