Flash News

6/recent/ticker-posts

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് കനത്ത മഴക്ക് സാധ്യത

Views
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വർധിച്ച സൂര്യതാപത്തിന്റെ ഫലമായുണ്ടായ അന്തരീക്ഷ മാറ്റങ്ങൾ മൂലം കൂടുതൽ ഈർപ്പം കലർന്ന മേഘങ്ങൾ കരയിലേക്ക് എത്തുന്നതിനാലാണ്  കനത്ത മഴ പ്രതീക്ഷിക്കുന്നത്.
ഇടുക്കി ലോവർ റേഞ്ച് മുതൽ പത്തനംതിട്ട വരെയുള്ള ഭാഗങ്ങളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് രാത്രിയോടെ മഴ ശക്തമാകാനും സാധ്യതയുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴി മറ്റന്നാളോടെ ന്യൂനമർദമായി മാറിയേക്കും


Post a Comment

0 Comments