Flash News

6/recent/ticker-posts

കെ എസ് ഇ ബി യുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് പുതിയ ടോൾ ഫ്രീ നമ്പർ...

Views
  കെ എസ് ഇ ബി യുമായി ബന്ധപ്പെട്ട  എല്ലാ തര സംശയങ്ങളും ദൂരീകരിക്കുന്നതിനും പരാതികൾ അറിയിക്കുന്നതിനും പുതിയ ടോൾ ഫ്രീ നമ്പർ ഒരുക്കിയിരിക്കുന്നു. ഇനി കെ എസ് ഇ ബി യുടെ മുഴുവൻ സംശയങ്ങൾക്കും 1912 എന്ന നമ്പറിൽ വിളിക്കാം.

കേരളത്തിലെവിടെയുമുള്ള ലാൻഡ് ഫോണിൽ നിന്നും മൊബൈൽ ഫോണിൽ നിന്നും എസ് ടി ഡി കോഡില്ലാതെ തന്നെ 1912ലേക്ക് നേരിട്ട് വിളിക്കാവുന്നതാണ്. ഇതിലൂടെ ഏത് സമയത്തും  നമ്മുടെ പ്രേശ്നങ്ങൾ കെ എസ് ബി യെ വിളിച്ചു അറിയിക്കാമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ പോപ്പുലർ ന്യൂസിനോട് പറഞ്ഞു. ഓഫീസിൽ വിളച്ചാൽ ഒരു ടൈമിൽ ഒരു കാൾ മാത്രമേ സ്വീകരിക്കാൻ    സാധിക്കുകയുള്ളൂ. അതിനു പരിഹാരമായിട്ടാണ് 1912 ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തിയത്. ഇതിലൂടെ ഏത് സമയവും സംശയങ്ങളും പരാതികളും കെ എസ് ഇ ബി യെ അറിയിക്കാം.


Post a Comment

0 Comments