Flash News

6/recent/ticker-posts

പിസി ജോർജിന്റെ ജാമ്യം റദ്ധ് ചെയ്തു

Views

വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിന്റെ ജാമ്യം റദ്ദാക്കി. സർക്കാർ സമർപ്പിച്ച അപേക്ഷയിലാണ് നടപടി. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു. കേസിൽ നേരത്തെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്ത ജോര്‍ജ്ജിന് മണിക്കൂറുകള്‍ക്കകം ജാമ്യം ലഭിച്ചിരുന്നു. പി.സി.ജോർജ് വിദ്വേഷ പ്രസംഗം നടത്തിയതിന്റെ തെളിവായി പൊലീസ് സിഡി കോടതിയിൽ സമർപ്പിച്ചിരുന്നു.പി.സി.ജോർജ് എറണാകുളം വെണ്ണല ക്ഷേത്രത്തിൽ നടത്തിയ 37 മിനിട്ടുള്ള പ്രസംഗമാണ് സിഡിയിൽ ഉണ്ടായിരുന്നത്. ഇതോടെയാണ് പി.സി.ജോർജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു എന്ന് പ്രോസിക്യൂഷൻ‌ കോടതി കണ്ടെത്തിയത്


Post a Comment

0 Comments