Flash News

6/recent/ticker-posts

ആധാർ ഫോട്ടോകോപ്പി മറ്റുള്ളവരുമായി പങ്കുവെക്കരുത്; മാസ്‌ക്ഡ് ഫോട്ടോ കോപ്പി നൽകിയാൽ മതിയെന്ന് കേന്ദ്രം

Views ആധാർ ദുരുപയോഗം തടയുന്നതിന് കർശന നിർദേശങ്ങളുമായി യുഐഡിഎഐ അധികൃതർ രംഗത്ത്. ആധാർ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കരുത്. ദുരുപയോഗം തടയാൻ ആധാർ കാർഡിന്റെ മാസ്‌ക് ചെയ്ത കോപ്പി മാത്രം നൽകണം. അവസാന നാല് അക്കങ്ങൾ മാത്രം കാണാൻ കഴിയുന്ന തരത്തിലാകണം മാസ്‌ക് ചെയ്യേണ്ടത്. 

യുഐഡിഎഐയിൽ നിന്ന് ലൈസൻസ് നേടിയ സ്ഥാപനങ്ങൾക്ക് മാത്രമേ തിരിച്ചറിയലിനായി ഉപയോഗിക്കാനാകൂ. ഹോട്ടലുകളോ തീയറ്ററുകളോ ലൈസൻസില്ലാത്ത സ്വകാര്യ സ്ഥാപനങ്ങളോ ആധാർ കാർഡിന്റെ പകർപ്പുകൾ വാങ്ങി സൂക്ഷിക്കുന്നത് കുറ്റകരമാണ്. സ്വകാര്യ സ്ഥാപനം ആധാർ കാർഡ് ആവശ്യപ്പെട്ടാൽ അവർക്ക് അംഗീകൃത ലൈസൻസുണ്ടോയെന്ന് പരിശോധിക്കാനും നിർദേശമുണ്ട്.


Post a Comment

0 Comments