Flash News

6/recent/ticker-posts

അബുദാബിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു കെട്ടിടം തകർന്നു: രണ്ട് മരണം, നൂറിലധികം പേർക്ക് പരിക്ക്

Views

അബുദാബിയിൽ ഇന്ന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്രാഥമിക കണക്കുകൾ പ്രകാരം 64 പേർക്ക് നിസ്സാര പരിക്കുകളും 56 പേർക്ക് മിതമായ പരിക്കുകളുമുണ്ടെന്ന് അബുദാബി അധികൃതർ സ്ഥിരീകരിച്ചു.പരിക്കേറ്റവരെ ആരോഗ്യ ശുശ്രൂഷകൾക്കായി ആശുപത്രികളിലേക്ക് മാറ്റി.അൽ ഖാലിദിയ മേഖലയിലുണ്ടായ സ്‌ഫോടനത്തിൽ കടകൾക്കും ആറ് കെട്ടിടങ്ങളുടെ മുൻഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പ്രത്യേക സംഘങ്ങൾ സ്ഥലത്ത് നടപടികൾ തുടരുകയാണെന്ന് അബുദാബി പോലീസ് അറിയിച്ചു.സ്‌ഫോടനത്തിൽ തകർന്ന ആറ് റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ നിന്ന് താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അധികൃതർ നേരത്തെ സ്ഥിരീകരിച്ചിരുന്നു. കെട്ടിടങ്ങൾ പൂർണമായി സുരക്ഷിതമാക്കുന്നത് വരെ ദുരിതബാധിതർക്ക് താൽക്കാലിക താമസ സൗകര്യം ഒരുക്കും.മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അതോറിറ്റി വ്യക്തമാക്കി. അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകൾ മുഖേനെ ആകണമെന്ന് പൊതുജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു.


Post a Comment

0 Comments