Flash News

6/recent/ticker-posts

ചൈനയിൽ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനത്തിന് തീ പിടിച്ചു,

Views


ബെയ്‌ജിങ്‌: ചൈനയിൽ യാത്രാവിമാനം ടേക്ക് ഓഫിനിടെ റൺവേയിൽ നിന്ന് തെന്നിമാറി തീപിടിച്ചു. ചൈനയിലെ ചോങ്‌കിംഗ് ജിയാങ്‌ബെയ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ടിബറ്റ് എയർലൈൻസിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. നിരവധി പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടത്തിൽ ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടോ എന്ന വിവരം ലഭ്യമായിട്ടില്ലെന്ന്, സർക്കാർ നടത്തുന്ന മാധ്യമമായ സിജിടിഎൻ റിപ്പോർട്ട് ചെയ്തു.

ആളുകൾ എമർജൻസി വാതിലുകളിലൂടെ പുറത്തുകടക്കുന്നതും ഓടി മാറുന്നതും വീഡിയോയിൽ കാണാം.

വിമാനത്തിലെ തീ അണച്ചതായും റൺവേ അടച്ചതായുംചൈനീസ് മാധ്യമം അറിയിച്ചു.



Post a Comment

0 Comments