Flash News

6/recent/ticker-posts

‘മുഖ്യമന്ത്രിക്കെതിരെ നടത്തിയ വ്യക്തി അധിക്ഷേപം തൃക്കാക്കരയിൽ തിരിച്ചടിയാകുമെന്ന് ഭയന്ന് കെപിസിസി അധ്യക്ഷനെ കോൺഗ്രസ് മാറ്റി നിർത്തി’; എം സ്വരാജ്

Views
കെ പി സി സി അധ്യക്ഷൻ തൃക്കാക്കരയിൽ പ്രചാരണത്തിന് ഇല്ലാത്തത് എന്തുകൊണ്ടെന്ന് കോൺഗ്രസ് വിശദീകരിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. മുഖ്യമന്ത്രിക്കെതിരെ നടത്തിയ വ്യക്തി അധിക്ഷേപം തൃക്കാക്കരയിൽ തിരിച്ചടിയാകുമെന്ന് ഭയന്ന് മാറ്റി നിർത്തിയതാണ്. യുഡിഎഫ് നടത്തിയത് അധാർമിക പ്രചാരണമാണ്. തൃക്കാക്കരയിൽ എൽ ഡി എഫ് ചരിത്രം തിരുത്തിക്കുറിക്കുമെന്നും എം സ്വരാജ് ട്വന്റിഫോറിനോട് പറഞ്ഞു.

‘നാടിൻറെ വികസനം ചർച്ച ചെയ്യുക, ജനങ്ങളുടെ ക്ഷേമം പരിഹരിക്കുക, എങ്ങനെ കുടിവെള്ള ക്ഷാമം പരിഹരിക്കാം അതിന് മുൻകൈ എടുക്കുന്ന ഒരു ഭരണ കക്ഷി എം എൽ എ വേണം എന്ന് തൃക്കാക്കരയിലെ ജനങ്ങൾ ഇപ്പോൾ ചർച്ച ചെയ്യുന്നുണ്ട്. രാഷ്ട്രീയമെന്നുപറഞ്ഞാൽ അന്തസുറ്റ നിലപാടുകളുടെ ഏറ്റുമുട്ടലാണ്. ആശയങ്ങൾ തമ്മിൽ ഏറ്റുമുട്ടണം. തുടക്കം മുതലേ കോൺഗ്രസ് ഒരു രീതിയിലുള്ള രാഷ്ട്രീയ സംവാദത്തിനും തയ്യാറായിട്ടില്ല’. – എം സ്വരാജ് ട്വന്റിഫോറിനോട് പറഞ്ഞു.

കൂടാതെ ചോദ്യം ചെയ്യലിന് ഹാജരാകാതെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പി സി ജോർജിന് എതിരെ മന്ത്രി പി.രാജീവ് രംഗത്തെത്തി. ജാമ്യം നൽകിയ കോടതി വിധിയിൽ തന്നെ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം ഉണ്ട്. അതിൽ സർക്കാരിന് കൃത്യമായ നിലപാടും ഉണ്ട്. ഹൈക്കോടതിയെ ധിക്കരിക്കുകയും മത നിരപേക്ഷതക്ക് എതിരെ നിൽക്കുകയും ചെയ്താൽ അത് സംരക്ഷിക്കുന്ന നിലപാടല്ല സർക്കാരിന്റേതെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.



Post a Comment

0 Comments