Flash News

6/recent/ticker-posts

ശൈഖ് ഖലീഫ ബിൻസായിദ് അൽനഹ്‌യാൻപുതുയുഗത്തിലേക്ക് യു.എ.ഇയെ നയിച്ച ഭരണാധികാരി: പി.കെ കുഞ്ഞാലിക്കുട്ടി

Views

മലപ്പുറം: പുതുയുഗത്തിലേക്ക് യു.എ.ഇയെ നയിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ ബിൻസായിദ് അൽനഹ്‌യാൻ എന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അനുശോചന സന്ദേശത്തിൽ പറഞ്ഞു. യു.എ.ഇയുടെ ചരിത്രത്തോടൊപ്പം ജീവിക്കാനും ആ ചരിത്രത്തിന്റെ ഭാഗമാകാനും അദ്ദേഹത്തിന് സാധിച്ചു. പിതാവിന്റെ പാത പിൻപറ്റി രാജ്യത്തെ ലോകത്തിന്റെ മുൻനിരയിൽ എത്തിക്കുന്നതിനാണ് അദ്ദേഹം ജീവിതം മുഴുവൻ ചെലവഴിച്ചത്. യു.എ.ഇയെ ലോകത്തിന് മാതൃകയായ ഒരു രാജ്യമാക്കി മാറ്റുന്നതിൽ ശൈഖ് ഖലീഫ വലിയ പങ്കുവഹിച്ചു. സ്‌നേഹത്തിലും സഹിഷ്ണുതയിലും അധിഷ്ഠിതമായാണ് അദ്ദേഹം ഭരണം നിർവ്വഹിച്ചത്. അതുകൊണ്ടുതന്നെ എല്ലാ വിഭാഗം ജനങ്ങളുടെയും സ്‌നേഹം പിടിച്ചുപറ്റാൻ ശൈഖ് ഖലീഫക്ക് സാധിച്ചു.- പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

ഇന്ത്യ-യു.എ.ഇ ബന്ധം ശക്തമാക്കുന്നതിനും ഇന്ത്യക്കാരെ സ്വന്തക്കാരെ പോലെ പരിഗണിക്കുന്നതിലും അദ്ദേഹം പ്രത്യേകം ശ്രദ്ധ ചെലുത്തി. സ്വദേശികളെന്നോ വിദേശികളെന്നോ ഭേദമില്ലാതെ എല്ലാവരോടും അനുകമ്പയോടെയാണ് യു.എ.ഇ പെരുമാറിയത്. അത്‌കൊണ്ടു തന്നെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ ഇഷ്ട രാജ്യങ്ങളിലൊന്നാണ് യു.എ.ഇ. ശൈഖ് ഖലീഫ ബിൻസായിദ് അൽനഹ്‌യാന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. - പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.


Post a Comment

0 Comments