Flash News

6/recent/ticker-posts

തൃക്കാക്കരയില്‍ വോട്ട് രേഖപ്പെടുത്തി നടന്‍ മമ്മൂട്ടി.

Views

തൃക്കാക്കരയില്‍ വോട്ട് 
രേഖപ്പെടുത്തി നടന്‍ മമ്മൂട്ടി

.




       നടന്‍ മമ്മൂട്ടി(Mammootty) തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി(Thrikkakara election). ഏവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും വോട്ട് രേഖപ്പെടുത്തണമെന്നും മമ്മൂട്ടി പറഞ്ഞു. വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
തൃക്കാക്കരയില്‍ വോട്ട് രേഖപ്പെടുത്താന്‍ താരനിരയും; രഞ്ജി പണിക്കരും ജനാര്‍ദ്ദനനുമടക്കമുള്ളവര്‍ വോട്ട് ചെയ്തു
സിനിമാതാരങ്ങള്‍ ഒരുപാടുള്ള മണ്ഡലമായ തൃക്കാക്കരയില്‍ നിരവധി താരങ്ങളാണ് രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തിയത്. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും അടക്കമുള്ളവരാണ് ഇവിടുത്തെ താരവോട്ടര്‍മാര്‍.
നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍ കടവന്ത്ര YMCA ഹാള്‍ 105 A ബൂത്തില്‍ വോട്ട് ചെയ്തു. സിനിമാ തിരക്കിനിടയിലും ഹരിശ്രീ അശോകനടക്കമുള്ളവര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. അയ്യനാട് എല്‍.പി സ്‌കൂളിലെ 132ാം നമ്പര്‍ ബൂത്തിലാണ് താരം വോട്ട് രേഖപ്പെടുത്തിയത്. നടന്‍ ജനാര്‍ദ്ദനന്‍ വെണ്ണല ഹൈസ്‌കൂളില്‍ എത്തി വോട്ട് രേഖപ്പെടുത്തി. ബാലചന്ദ്രന്‍ ചുള്ളിക്കാട് ഗവ. BTS LP സ്‌കൂള്‍ ബൂത്ത് 16 ല്‍ വോട്ട് ചെയ്തു.
നടി കാവ്യ മാധവനും തൃക്കാക്കരയിലെ വോട്ടറാണ്. റിമ കല്ലിങ്കല്‍, ആഷിഖ് അബു എന്നിവരും ഈ മണ്ഡലത്തിലെ വോട്ടര്‍മാരാണ്. സംവിധായകന്‍ വിനയന്‍ ഉച്ചക്ക് ശേഷമായിരിക്കും വോട്ട് രേഖപ്പെടുത്തുക. സംവിധായകന്‍ സിദ്ദിഖ്, നടനും സംവിധായകനുമായ ലാല്‍ എന്നിവരും വോട്ട് ചെയ്യാനെത്തുമെന്നാണ് പ്രതീക്ഷ.

.


Post a Comment

0 Comments