Flash News

6/recent/ticker-posts

കോട്ടക്കൽ മുനിസിപ്പൽ ദുബൈ കെഎംസിസി സ്വീകരണവും ഈദ് സംഗമവും സംഘടിപ്പിച്ചു .

Views

കോട്ടക്കൽ  : ഹൃസ്വ സന്ദര്ശനാര്ഥം  ദുബായിലെത്തിയ കോട്ടക്കൽ മുൻ നഗരസഭ ചെയർമാൻ കെ കെ നാസർ സാഹിബിനു  ദുബൈ കോട്ടക്കൽ മുനിസിപ്പൽ കെഎംസിസി സ്വീകരണം  നൽകി .
പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി  സബീൽ പാർക്കിൽ ഒത്തുകൂടിയ കോട്ടക്കൽ മുനിസിപ്പൽ കുടുമ്പ സംഗമം ആഘോഷങ്ങൾക് മാറ്റ് കൂട്ടി .
  കെഎംസിസി അംഗങ്ങളും കുടുംബവും കോവിഡിന് ശേഷം ആദ്യമായാണ് ഒത്തു കൂടുന്നത് .
ആസ്റ്റർ ഹോസ്പിറ്റൽ ഡോക്ടർ :നിസാർ ഉദ്ബോധന ക്‌ളാസ് ശ്രദ്ധേയമായി .


കെ കെ റാഷിദിന്റെ അദ്ധ്യകഷതയിൽ ചേർന്ന സംഗമം സെക്രട്ടറി  ശാക്കിർ ചെമ്മുക്കൻ സ്വഗതം പറഞ്ഞു .
ദുബൈ മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ്  ചെമ്മുക്കൻ യാഹുമോൻ ഹാജി ഉദ്‌ഘാടനം നിർവഹിച്ചു സംസാരിച്ചു .
ജില്ലാ കെഎംസിസി സെക്രട്ടറി മുജീബ് കൂത്തുമാടൻ ,മണ്ഡലം കെഎംസിസി സെക്രട്ടറി  മുസ്തഫ വില്ലൂർ ,കോട്ടക്കൽ മുനിസിപ്പൽ MSF സെക്രട്ടറി നാദിർ കെ കെ ,മുൻസിപ്പൽ കെഎംസിസി നേതാക്കളായ അലി കെപി , മുസ്തഫ പുളിക്കൽ ,അലി തൈക്കാടൻ ,സുഹൈബ് നരിമടക്കൽ ,നിസാർ പുലിക്കോട് ,എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .കുടുംബ സംഗമത്തിന്  ഉബൈദ് വില്ലൂർ നന്ദിയും  പറഞ്ഞു.


Post a Comment

0 Comments