Flash News

6/recent/ticker-posts

ലഡാക്കിൽ വാഹനാപകടത്തിൽ മരിച്ച സൈനികന്‍റെ കുടുംബത്തെ മർകസ്​ ഏറ്റെടുക്കും -കാന്തപുരം

Views

പരപ്പനങ്ങാടി: ​ലഡാക്കിൽ സൈനിക ട്രക്ക് മറിഞ്ഞ്​ മരിച്ച പരപ്പനങ്ങാടി സ്വദേശിയായ ഹവിൽദാർ മുഹമ്മദ് ഷൈജലിന്റെ കുടുംബത്തെ മർകസ് ഏറ്റെടുത്തതായി മർകസ് സെക്രട്ടറിയും അഖിലേന്ത്യ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്​ലിയാർ അറിയിച്ചു.
ഒരാൺകുട്ടിയുടെയും രണ്ട് പെൺകുട്ടികളുടെയും വിദ്യാഭ്യാസചെലവുകളും മർകസ് വഹിക്കും. ആദ്യപടിയായി കുട്ടികൾക്ക് രണ്ടായിരം രൂപയും കുടുംബത്തിന് 10,000 രൂപയും വീട്​ സന്ദർശിച്ച കാന്തപുരം കൈമാറി.
അബ്ദുറസാഖ് സഖാഫി വെള്ളിയാമ്പുറം, എസ്.എം.കെ. തങ്ങൾ, നിയാസ് പുളിക്കലകത്ത്, അബ്ദുൽ ലത്വീഫ് പുളിക്കലത്ത് എന്നിവരും സംബന്ധിച്ചു.



Post a Comment

0 Comments