Flash News

6/recent/ticker-posts

ലൈംഗിക തൊഴിൽ നിയമവിധേയമാക്കി സുപ്രിംകോടതി

Views ലൈംഗിക തൊഴിൽ നിയമവിധേയമാക്കി സുപ്രിംകോടതി.

 ലൈംഗിക തൊഴിലാളികളോട് പൊലീസ് മനുഷ്യത്വപരമായി പെരുമാറണം. റെയ്ഡ് ചെയ്യാനോ അവർക്കെതിരെ കുറ്റം ചുമത്താനോ പാടില്ല. ലൈംഗിക തൊഴിലാളികളെ പൊലീസ് ശാരിരികമായി ഉപദ്രവിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യരുതെന്നും കോടതി വ്യക്തമാക്കി.

അന്തസോടും അഭിമാനത്തോടും ജീവിക്കാനുള്ള അവകാശം മറ്റെല്ലാവരെയും പോലെ ലൈംഗിക തൊഴിലാളികൾക്കും ഉണ്ട്. ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നവർക്കെതിരെ സമൂഹത്തിൽ നിലനിൽക്കുന്ന മോശം ചിന്തകളുടെ ഭാരം അവർ വഹിക്കേണ്ടതില്ലെന്നും കോടതി നീരീക്ഷിച്ചു. ലൈംഗിക തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും ജസ്റ്റിസ് എൽ. നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ലൈംഗിക തൊഴിലാളികളുമായി ബന്ധപ്പെട്ടുള്ള അമിക്യറി റിപ്പോർട്ടിലാണ് ബെഞ്ചിന്റെ ഉത്തരവ്.


Post a Comment

0 Comments