Flash News

6/recent/ticker-posts

വിലക്കയറ്റത്തിനെതിരെ യൂത്ത്‌ലീഗ് ന്റെ തക്കാളി പ്രതിഷേധം

Views
മലപ്പുറം : ആവശ്യസാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റത്തിനെതിരെ  മലപ്പുറം ജില്ലാ യൂത്ത്ലീഗ് കമ്മിറ്റിയുടെ വേറിട്ട പ്രതിഷേധം.വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട ഇടതുപക്ഷ സർക്കാരിനെതിരെ മലപ്പുറം കലക്ടറേറ്റിന് മുമ്പിൽ സൗജന്യമായി തക്കാളി വിതരണം ചെയ്താണ് പ്രതിഷേധിച്ചത്.സിവിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ,വഴിയാത്രക്കാർ, വാഹന യാത്രക്കാർ തുടങ്ങിയവർക്കാണ് തക്കാളി വിതരണം ചെയ്തത്.



     പ്രതിഷേധ സമരം മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു.വിലക്കയറ്റം കാരണം സാധാരണ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാതെ ആയെന്നും വിപണിയിൽ ഇടപെടാൻ സർക്കാർ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.അഞ്ചു വർഷം വിലകൂടില്ലെന്ന് വീമ്പു പറഞ്ഞു അധികാരത്തിൽ കയറിയ ഇടതുപക്ഷം ജനങ്ങളുടെ ദുരിതം കാണാതെ പോവുകയാണ്.



എന്തു ചെയ്താലും കുഴപ്പമില്ല എന്ന രീതിയിലാണ് സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷം ഭരണം തുടരുന്നത്.ജനങ്ങൾ ശക്തമായി പ്രതികരിക്കാൻ തയ്യാറാകണമെന്നും മുജീബ് കാടേരി പറഞ്ഞു.ജില്ലാ പ്രസിഡന്റ്‌ ഷരീഫ് കുറ്റൂർ അധ്യക്ഷനായി.ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ്,ട്രഷറർ ബാവ വിസപ്പടി പ്രസംഗിച്ചു.

ഭാരവാഹികളായ കുരിക്കൾ മുനീർ, ഷരീഫ് വടക്കയിൽ,ടി.പി.ഹാരിസ്,സി.അസീസ്,ടി.വി.അബ്ദുറഹ്മാൻ,നിസാജ് എടപ്പറ്റ,സി.കെ.ഷാക്കിർ,ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.പി.ഷരീഫ്,ഷാഫി കാടേങ്ങൾ,യു.എ റസാഖ്,എം.ടി.റാഫി,ഫെബിൻ കളപ്പാടൻ,കബീർ മുതുപറമ്പ്, മലപ്പുറം മുനിസിപ്പൽ യൂത്ത്‌ലീഗ് ഭാരവാഹികളായ സി.പി.സാദിഖലി,സുബൈർ മൂഴിക്കൽ,ജില്ലാ പഞ്ചായത്ത്‌ മെമ്പർ സലീന ടീച്ചർ,മുനിസിപ്പൽ വനിതാലീഗ് ഭാരവാഹികളായ അഡ്വ:റിനിഷ,മറിയുമ്മ ഷരീഫ്,സലീന തങ്ങളകത്ത്,സൈനബ ടി.ടി.,ആയിഷാബി നേതൃത്വം നൽകി.



Post a Comment

0 Comments