Flash News

6/recent/ticker-posts

പതിനേഴുകാരി പൂരപ്പുഴ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടി ; അതിസാഹസികമായി യുവാക്കൾ രക്ഷപ്പെടുത്തി.

Views
പരപ്പനങ്ങാടി : പൂരപ്പുഴ പാലത്തില്‍ നിന്നും പുഴയില്‍ ചാടിയ വിദ്യാര്‍ത്ഥിനിയെ യുവാക്കള്‍ അതിസാഹസികമായി രക്ഷപ്പെടുത്തി. ഇന്നലെ  ഉച്ചക്ക് ഒരുമണിയോടെ പരപ്പനങ്ങാടി പുത്തിരിക്കല്‍ സ്വദേശിനിയായ 17 വയസ്സുകാരി പൂരപ്പുഴ പാലത്തില്‍ നിന്നും പുഴയില്‍ ചാടുകയായിരുന്നു. 

ഈ സമയത്ത് പുഴയുടെ പരിസരത്തു നില്‍ക്കുകയായിരുന്ന ചിറമംഗലം അറ്റത്തങ്ങാടി സ്വദേശികളായ ഷാഹിദ് അസിബ്, ഫസലു  റഹ്‌മാന്‍ എന്നിവര്‍ ചേര്‍ന്ന് കുട്ടിയെ കരയ്‌ക്കെത്തിക്കുകയും ഉടന്‍ പരപ്പനങ്ങാടി ജനസേവ ഹോസ്പിറ്റലില്‍ എത്തിക്കുകയും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. ഇപ്പോള്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.


Post a Comment

0 Comments