Flash News

6/recent/ticker-posts

ഈ വർഷം ഹജ്ജിന് തെരെഞ്ഞെടുക്കപ്പെട്ട വർക്കുള്ള സാങ്കേതിക പഠന ക്ലാസ് നാളെ (ചൊവ്വ) മലപ്പുറം മഅ്ദിൻ അക്കാദമിയിൽ നടക്കും.

Views

മലപ്പുറം : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന
ഈ വർഷം ഹജ്ജിന് തെരെഞ്ഞെടുക്കപ്പെട്ട വർക്ക് വേണ്ടിയുള്ള സാങ്കേതിക പഠന ക്ലാസ്  നാളെ (10/05/2022 - ചൊവ്വ) മലപ്പുറം മഅ്ദിൻ അക്കാദമിയിൽ നടക്കും. മലപ്പുറം,മഞ്ചേരി നിയോജക മണ്ഡലത്തിൽ നിന്നുള്ളവർ മാത്രമാണ് പങ്കെടുക്കേണ്ടത് . കൂടാതെ ഈ മണ്ഡലങ്ങളിൽ നിന്നും 500 വരെയുള്ള വെയിറ്റിംഗ് ലിസ്റ്റിൽ പെട്ടവരും എത്തിച്ചേരണം. കാലത്ത് 8 മണിക്ക് ആരംഭിച്ച് ഉച്ചയോടെ സമാപിക്കും. പരിപാടി മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി തങ്ങൾ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി    അധ്യക്ഷത വഹിക്കും. അഡ്വക്കറ്റ് യു എ . ലത്വീഫ് എം.എൽ എ മുഖ്യാതിഥിയായിരിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗങ്ങളായ  അഡ്വക്കറ്റ് മൊയ്തീൻ കുട്ടി, പി.ടി. അക്ബർ, അസിസ്റ്റന്റ് സെക്രട്ടറി എൻ.മുഹമ്മദലി സംബന്ധിക്കും. പരിശീലന ക്ലാസിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മാസ്റ്റർ ട്രെയിനർ പി.പി മുജീബ് റഹ്മാൻ , ജില്ലാ ട്രെയിനർ യു.മുഹമ്മദ് റഊഫ്, മണ്ഡലം ട്രെയിനർ മാരായ എ.എം.അബൂബക്കർ , മുഹമ്മദ് മുസ്തഫ.കെ.വി തുടങ്ങിയവർ നേതൃത്വം നൽകും .


Post a Comment

0 Comments