Flash News

6/recent/ticker-posts

പി ചിദംബരത്തിന്റെയും മകൻേറയും വീടുകളിലും ഓഫീസുകളിലും സിബിഐ റെയ്ഡ്

Views


കോൺഗ്രസ് നേതാക്കളായ പി ചിദംബരത്തിന്റെയും മകൻ കാർത്തി ചിദംബരത്തിന്റെയും വീടുകളിലും ഓഫീസുകളിലും സിബിഐ റെയ്ഡ്. ഡൽഹി, മുംബൈ, തമിഴ്‌നാട് എന്നിവിടങ്ങളിലെ ഏഴോളം സ്ഥലത്താണ് ഒന്നിച്ച് റെയ്ഡ് നടക്കുന്നത്. 2010-14 കാലത്ത് വിദേശപണമിടപാട് നടത്തിയതുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരത്തിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് റെയ്ഡ്

പി ചിദംബരം ധനമന്ത്രിയായിരിക്കെ 305 കോടി രൂപയുടെ വിദേശഫണ്ട് സ്വീകരിച്ചതും ഐഎൻഎക്‌സ് മീഡിയക്ക് ഫോറിൻ ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ ബോർഡ് അനുമതി നൽകിയതും അടക്കം നിരവധി കേസുകളിലാണ് കാർത്തിക്കെതിരെ അന്വേഷണം നടക്കുന്നത്. കോൺഗ്രസിന്റെ എംപി കൂടിയാണ് കാർത്തി.



Post a Comment

0 Comments